Crime

75കാരന്‍ കാമുകനെ വിവാഹം ചെയ്യാന്‍ US-ൽ നിന്നെത്തിയ 71കാരി കൊല്ലപ്പെട്ടു; 50 ലക്ഷത്തിന്റെ ക്വട്ടേഷന്‍! മൃതദേഹം കത്തിച്ചു, കാമുകന്‍ ഒളിവില്‍

ലുധിയാന: 75 വയസ്സുള്ള കാമുകനെ വിവാഹം കഴിക്കാനെത്തിയ യു.എസ്. പൗരത്വമുള്ള വയോധികയെ കൊലപ്പെടുത്തി കത്തിച്ചതായി വെളിപ്പെടുത്തല്‍. റുപിന്ദര്‍ കൗര്‍ പാണ്ഡെറാ(71) കൊല്ലപ്പെട്ടത്. അവരുടെ കാമുകന്‍ ചരണ്‍ജീത് സിങ് ഗ്രേവാളി(75) ഒളിവിലാണെന്നു പോലീസ് അറിയിച്ചു. അമേരിക്കയിലെ സിയാറ്റിലില്‍ നിന്നായിരുന്നു രൂപീന്ദര്‍ കൗര്‍ ലുധിയാനയില്‍ കഴിയുന്ന വ്യവസായി ചരഞ്ജിത് സിങ് ഗ്രുവാളിനെ തേടിയെത്തിയത്. സംഭവം നടന്നത് ജൂലായ് മാസത്തിലാണെങ്കിലും കഴിഞ്ഞ ദിവസമാണ് ക്രൂരമായ കൊലപാതകത്തിന്റെ വിവരം പുറത്തുവന്നത്. വിവാഹ വാഗ്ദാനം നല്‍കി ചരഞ്ജിത് സിങ് ഗ്രുവാള്‍ രൂപീന്ദര്‍ കൗറിനെ ലുധിയാനയിലെത്തിക്കുകയും Read More…