Lifestyle

എത്ര ശ്രമിച്ചിട്ടും കലിപ്പ് തീരണില്ലേ …? ഇതാ ഒരു വഴി, തല്ലിതീര്‍ക്കാന്‍ വഴിയരികില്‍ പഞ്ചിങ് ബാഗ് റെഡി

എന്തൊക്കെ മാര്‍ഗങ്ങള്‍ പരീക്ഷീച്ചിട്ടും ദേഷ്യം മാറാത്തവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇതിന് ഒരു പരിഹാരമാണ് അമേരിക്കന്‍ തെരുവുകളില്‍ പ്രത്യക്ഷപ്പെട്ടത്. മന്‍ഹാട്ടനിലെ വഴിയരികിലാണ് ജനങ്ങള്‍ക്കായി ഒരു പഞ്ചിംഗ് ബാഗ് സ്ഥാപിച്ചിരിക്കുന്നത്. പ്രകടമാക്കാന്‍ സാധിക്കാതെ പോയ ദേഷ്യവും സ്ട്രെസ്സും കുറയ്ക്കാന്‍ ഈ പഞ്ചിങ് ബാഗുകള്‍ ഉപകരിക്കും. മാനസ്സിക പിരിമുറുക്കങ്ങള്‍ അനുഭവിക്കുന്നത് സര്‍വ സാധാരണമാണ് കാരണം നമ്മള്‍ എല്ലാവരും മനുഷരാണെല്ലോയെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. എന്നാല്‍ ഇതിന് മുന്‍പ് ജപ്പാനില്‍ പ്രചരിച്ച ഈ ആശയം ലോകശ്രദ്ധ നേടിയിരുന്നു. ഇത് അധികം വൈകാതെ ഇന്ത്യയിലുമെത്തി. Read More…