Crime

ചെങ്കോട്ട സ്‌ഫോടനം: ഡോ. ഷഹീന്‌ പുല്‍വാമ സൂത്രധാരന്റെ ഭാര്യയുമായി ബന്ധം

ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ ഒരാളായ ഡോ. ഷഹീന്‍ സയീദിനു പുല്‍വാമ ആക്രമണത്തിലെ മുഖ്യ സൂത്രധാരനായിരുന്ന ജയ്‌ഷെ കമാന്‍ഡര്‍ ഉമര്‍ ഫറൂഖിന്റെ ഭാര്യ അഫീറ ബിബിയുമായി ബന്ധമുണ്ടെന്നു കണ്ടെത്തല്‍. ജയ്‌ഷെ മേധാവി മസൂദ്‌ അസറിന്റെ ബന്ധുവാണ്‌ ഉമര്‍ ഫറൂഖ്‌. 2019ലെ പുല്‍വാമ ആക്രമണത്തില്‍ 40 കേന്ദ്ര റിസര്‍വ്‌ പോലീസ്‌ സേനാംഗങ്ങള്‍ കൊല്ലപ്പെട്ടതിന്‌ പിന്നാലെ നടന്ന ഏറ്റുമുട്ടലിലാണ്‌ ഉമര്‍ ഫറൂഖ്‌ കൊല്ലപ്പെട്ടത്‌. ജയ്‌ഷെയുടെ പുതിയ വനിതാ വിഭാഗമായ ജമാഅത്ത്‌ഉല്‍മോമിനാതിലെ പ്രധാന നേതാവാണു ഉമറിന്റെ ഭാര്യ അഫീറ ബിബി. Read More…

Crime

ജയ്ഷെയുടെ വനിതാ ബ്രിഗേഡിൽ ചേർന്ന് പുൽവാമ ഭീകരന്റെ ഭാര്യയും; അഫീറ ബീബിയും സാദിയ അസ്ഹറും സംഘടനയുടെ തലപ്പത്ത്

ന്യൂഡൽഹി∙ ഡൽഹി സ്ഫോടനത്തിനു ആഴ്ചകൾക്ക് മുമ്പ്, പുൽവാമ ഭീകരാക്രമണ കേസിൽ ഗൂഢാലോചന നടത്തിയ ഭീകരന്റെ ഭാര്യ ജയ്ഷെ മുഹമദിന്റെ വനിതാ വിഭാഗത്തിൽ ചേർന്നു. ഭീകരൻ ഉമർ ഫറൂഖിന്റെ ഭാര്യ അഫീറ ബീബിയാണ് ജമാത്തുൾ മൊമിനാത്തിൽ ചേർന്നത്. 2019ലെ പുൽവാമ ആക്രമണത്തിനു പിന്നിലെ മുഖ്യ സൂത്രധാരനാണ് ഭീകരൻ ഉമർ ഫാറൂഖ്. അഫീറ ബീബി ഇപ്പോൾ ജമാത്തുൾ മൊമിനാത്തിന്റെ പ്രധാന മുഖമാണ്.  വനിതാ ബ്രിഗേഡിന്റെ ഷൂറ (ഉപദേശക സമിതിയിൽ) അംഗം കൂടിയാണ് അഫീറ ബീബി. മസൂദ് അസ്ഹറിന്റെ ഇളയ സഹോദരി Read More…