Crime

നടത്തിയത് 50 സിസേറിയനുകൾ; 10വർഷമായി ഗൈനക്കോളജിസ്റ്റ്, ഒടുവിൽ വ്യാജ ഡോക്ടർ സിസേറിയന്‍ നടത്തുന്നതിനിടെ പിടിയിൽ

അസ്സമിലെ സില്‍ച്ചാറില്‍ ഗൈനക്കോളജിസ്റ്റായി 10 വർഷത്തിലേറെ ജോലി ചെയ്ത വ്യാജഡോക്ടര്‍ ഒടുവില്‍ പിടിയിൽ. ശ്രൂഭൂമി സ്വദേശിയായ പുലോക് മലക്കാര്‍ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മതിയായ മെഡിക്കല്‍ യോഗ്യതകളൊന്നുമില്ലാത്ത ഇയാള്‍ ഇക്കാലത്തിനിടയ്ക്ക് നടത്തിയത് 50ലധികം സിസേറിയനുകളും ഗൈനക്കോളജിക്കല്‍ ശസ്ത്രക്രിയകളുമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. സില്‍ച്ചാറിലെ രണ്ട് സ്വകാര്യ ആശുപത്രികളില്‍ ഗൈനക്കോളജിസ്റ്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു പുലോക്. ഈ പ്രദേശത്തെ അറിയപ്പെടുന്ന ‘ഡോക്ടറുമായിരുന്നു’ ഇയാള്‍. പുലോക് വ്യാജനാണെന്ന രഹസ്യവിവരത്തെ തുടര്‍ന്നുള്ള അന്വേഷണമാണ് അറസ്റ്റിലേക്കു നയിച്ചത്. ഇയാള്‍ സില്‍ച്ചാറിലെ ഷിബ്‌സുന്ദരി നാരി ശിക്ഷാ സേവാ Read More…