Crime

പൂജയ്ക്കായി തയ്യാറാക്കിയ നിവേദ്യം കഴിച്ചു; 4 വയസ്സുകാരിയായ മകളെ അമ്മ മർദ്ദിച്ചുകൊന്നു, ഭാര്യയെ ജീവിതത്തിൽ ഇനി വേണ്ടെന്ന് പിതാവ്

സമസ്തിപൂർ: കുടുംബത്തിന്റെയും കുട്ടികളുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും ദീർഘായുസ്സിനും വേണ്ടി പ്രാർത്ഥിക്കുന്ന ഛഠ് പൂജയുടെ ഒരുക്കങ്ങൾ നടക്കുന്നതിനിടെ, ബീഹാറിലെ സമസ്തിപൂർ ജില്ലയിൽ നിന്നുള്ള ദാരുണവാർത്ത നാടിനെ നടുക്കി. ഛഠ് പൂജയ്ക്കായി തയ്യാറാക്കിയ നിവേദ്യത്തിൽ നിന്ന് എടുത്തു കഴിച്ചതിന് അമ്മ തന്റെ നാല് വയസ്സുള്ള മകളെ മർദ്ദിച്ചുകൊന്നു. ഞായറാഴ്ചയാണ് സംഭവം. മർദ്ദനമേറ്റ് ഗുരുതരാവസ്ഥയിലായ പെൺകുട്ടി ചികിത്സയ്ക്കിടെയാണ് മരിച്ചത്. സംഭവത്തിൽ അമ്മ റീന കുമാരിയെ പോലീസ് അറസ്റ്റ് ചെയ്തു. രാജു പാസ്വാന്റെ മകൾ സുഹാനി കുമാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഉത്സവത്തിനുള്ള ഒരുക്കങ്ങളുടെ Read More…