Oddly News

തീയും പുകയും നിറഞ്ഞ പാരീസിലെ തെരുവിൽ കൂളായി ഒരു ഡ്രിങ്ക്: ഫ്രഞ്ച് പ്രതിഷേധത്തിനിടയിലെ ദമ്പതികളുടെ വീഡിയോ വൈറലായി

ഫ്രാൻസിൽ വ്യാപകമായ അക്രമസമരങ്ങൾക്കിടയിലും, പാരീസിലെ ഒരു കഫേയിൽ തീകത്തുന്നതിന് ഏതാനും മീറ്ററുകൾ മാത്രം അകലെ ഇരുന്ന് ശാന്തരായി പാനീയം ആസ്വദിക്കുന്ന ദമ്പതികളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. പ്രശസ്തമായ ആർക്ക് ഡി ട്രയോംഫിന് സമീപം ഒക്ടോബർ 17 ശനിയാഴ്ചയാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. കഫേയുടെ പുറത്തിരുന്ന് ഒരു സ്ത്രീയും പുരുഷനും പാനീയം കുടിക്കുന്നതും സിഗരറ്റ് വലിക്കുന്നതും വീഡിയോയിൽ കാണാം. തൊട്ടുപിന്നിൽ തെരുവിൽ വസ്തുക്കൾ കത്തുന്നുണ്ടെങ്കിലും, ചുറ്റും അസാധാരണമായി ഒന്നുമില്ലെന്ന മട്ടിൽ അവർ തങ്ങളുടെ സംഭാഷണം തുടരുകയാണ്. ചുറ്റുമുള്ള അശാന്തി Read More…

Lifestyle

ക്രിസ്തുവിന്റെ അന്ത്യഅത്താഴത്തെ വികലമായി ചിത്രീകരിച്ചു, വിവാദം; കൊച്ചി ബിനാലെയിലെ പ്രദര്‍ശനഹാള്‍ അടച്ചു

കൊച്ചി: യേശുക്രിസ്തുവിന്റെ അന്ത്യഅത്താഴത്തെ അപമാനിക്കുന്നുവെന്ന ആരോപണത്തെത്തുടര്‍ന്ന് കൊച്ചി ബിനാലെയിലെ ചിത്രപ്രദര്‍ശനം രണ്ടു ദിവസത്തേക്കു നിര്‍ത്തിവച്ചു. ‘ഇടം’ എന്ന പേരില്‍ പ്രദര്‍ശനം നടക്കുന്ന ഗാര്‍ഡന്‍ കണ്‍വന്‍ഷന്‍ സെന്ററിലെ പ്രദര്‍ശനമാണു നിര്‍ത്തിവച്ചത്. ചിത്രത്തിനെതിരേ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണു നടപടി. ടോം വട്ടക്കുഴിയുടെ ‘ദുവാംഗിയുടെ ദുര്‍മൃത്യു’ എന്ന പെയിന്റിങ്ങിനെതിരെയാണു വിമര്‍ശനമുയര്‍ന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ അന്ത്യഅത്താഴത്തെഅപമാനിക്കുകയാണെന്ന് സിറോ മലബാര്‍സഭ കുറ്റപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച് കെ.സി.ബി.സി. ജാഗ്രതാ കമ്മിഷന്‍ മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും പരാതി നല്‍കിയിരുന്നു. ചിത്രം പ്രദര്‍ശിപ്പിച്ച ഗാലറിക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധവും നടന്നു. Read More…