രാവിലെ ഉണരുമ്പോൾ ഊർജ്ജസ്വലത (Morning motivation) നിലനിർത്തുക എന്നത് പ്രയാസകരമാണ്. എന്നാൽ പോഷകസമൃദ്ധമായ ഒരു പ്രഭാതഭക്ഷണം നിങ്ങൾക്ക് ആവശ്യമായ ഉണർവ് നൽകും. ആരോഗ്യകരമായി ഭക്ഷണം കഴിക്കുക എന്നാൽ രുചി വേണ്ടെന്ന് വെക്കുകയോ അമിത ഭക്ഷണം കഴിക്കുകയോ ചെയ്യേണ്ടിവരുമെന്ന് പലരും തെറ്റിദ്ധരിക്കുന്നു. എന്നാൽ ഇത് സത്യമല്ല. കലോറി കുറവാണെങ്കിലും, രുചിയിൽ മികച്ചതും തൃപ്തി നൽകുന്നതുമായ പ്രഭാതഭക്ഷണം നിങ്ങൾക്ക് ആസ്വദിക്കാനാകും. നിങ്ങൾക്ക് പരമ്പരാഗതമായ വിഭവങ്ങളോടാണ് ഇഷ്ടമെങ്കിൽ, ഞങ്ങൾ നിങ്ങളെ സഹായിക്കാം. തെക്കേ ഇന്ത്യൻ വിഭവങ്ങൾ മുതൽ പ്രോട്ടീൻ നിറഞ്ഞ മുട്ടയുടെ Read More…
Tag: protein
ബോഡിബിൽഡർമാർ പേശി വളർത്താനായി മുലപ്പാലിലേക്ക്: അപകടകരമായ ഫിറ്റ്‌നസ് ട്രെൻഡ്
ബോഡിബിൽഡർമാർ, പേശീ വളർച്ചയ്ക്കായി ഇപ്പോൾ മനുഷ്യന്റെ മുലപ്പാലിലേക്ക് തിരിയുന്നു. അതെ, നിങ്ങൾ വായിച്ചത് ശരിയാണ്. എന്താണ് ഈ ട്രെൻഡ്? ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വെച്ച് ഏറ്റവും വിചിത്രമായ ഫിറ്റ്‌നസ് ട്രെൻഡുകളിൽ ഒന്നായി ഇതിനെ വിശേഷിപ്പിക്കാം. പേശി വളർത്താനുള്ള രഹസ്യ ശക്തി മുലപ്പാലിൽ ഉണ്ടെന്ന് വിശ്വസിക്കുന്ന ജിം പ്രേമികൾക്ക് പുതിയ അമ്മമാർ ഓൺലൈനിൽ മുലപ്പാൽ വിൽക്കുന്നു. വൈസ് (VICE) റിപ്പോർട്ട് അനുസരിച്ച്, മനുഷ്യ പ്രോട്ടീനിനോട് ആസക്തിയുള്ള ജിം ബ്രോകളിൽ നിന്നുമുള്ള സ്ഥിരമായ ആവശ്യകത കാരണം, ആയിരക്കണക്കിന് ഡോളറാണ് (ലക്ഷക്കണക്കിന് രൂപ) Read More…
മുടി കൊഴിച്ചില്‍ തടയും ഭക്ഷണങ്ങള്‍; ആഹാരത്തില്‍ ഇവയൊക്കെ ഉള്‍പ്പെടുത്താന്‍ മറക്കേല്ലേ…
സ്ത്രീകളുടേയും പുരുഷന്മാരുടേയുമൊക്കെ പ്രധാനപ്പെട്ട ഒരു പ്രശ്‌നമാണ് മുടികൊഴിച്ചില്‍. മുടി വളരാന്‍ പലവിധത്തിലുള്ള പരീക്ഷണങ്ങളും നടത്താറുമുണ്ട്. എന്നാല്‍ ശരീരത്തിന് പോഷകങ്ങള്‍ കിട്ടേണ്ടുന്നത് പോലെ തന്നെ മുടിയ്ക്കും ചില പോഷകങ്ങള്‍ ആവശ്യമാണ്. മുടി സമൃദ്ധമായി വളരാനും മുടികൊഴിച്ചില്‍ പോലുള്ള പ്രശ്്‌നങ്ങള്‍ പരിഹരിയ്ക്കാനും ഇനി പറയുന്ന ആഹാരങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം….. ഇലക്കറികള്‍ – ഇലക്കറികള്‍ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതുപോലെ മുടി വളര്‍ത്താനും ഇത് ഏറെ സഹായിക്കാറുണ്ട്. വൈറ്റമിന്‍ എ, സി, കരോട്ടിന്‍, ഫോളേറ്റ്, പൊട്ടാസ്യം എന്നിവയെല്ലാം ഇലക്കറികളിലൂടെ ലഭിക്കുന്നു. അതുപോലെ Read More…
പ്രോട്ടീന്‍ സപ്ലിമെന്റുകള്‍ ജിമ്മന്മാര്‍ക്ക് മാത്രമുള്ളതോ? അകറ്റാം ചില മിഥ്യാധാരണകള്‍
നമ്മുടെ ശരീരത്തില്‍ ആവശ്യമായ പോഷകളിൽ ഒന്നാണ് പ്രോട്ടീന്‍. തീവ്രമായ ഫിറ്റ്നസ് പ്രവര്‍ത്തനങ്ങളിലും സ്‌ട്രെങ്ത് പിരശീലനത്തിലുമൊക്കെ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പ്രോട്ടീന്‍ അല്‍പം അധികമായി വേണ്ടി വരുന്നു. ചിലപ്പോള്‍ പ്രോട്ടീന്‍ പൗഡറിനെയും ആശ്രയിക്കേണ്ടതായി വരുന്നു. വൃക്ക നാശം ഉണ്ടാക്കും, അതെല്ലാം സ്റ്റിറോയിഡുകളാണ്, അത് പുരുഷന്മാര്‍ക്കുള്ളതാണ്, ഇതൊക്കെയാണ് പൊതുവായ എന്നാല്‍ ഈ ധാരണങ്ങളെ അകറ്റുകയാണ് എച്ച് ടി ലൈഫ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ ന്യൂട്രിഷനിലിസ്റ്റായ ശിഖ സിങ് . ഭക്ഷണത്തില്‍ നിന്ന് ആവശ്യമായ പ്രതിദിന പ്രോട്ടീന്‍ ലഭിക്കാത്ത ആര്‍ക്കും പ്രോട്ടീന്‍ സപ്ലിമെന്റികള്‍ കഴിക്കാം. Read More…
ഏറ്റവും കൂടിയ അളവിൽ പ്രോട്ടീൻ അടങ്ങിയ പഴം ഏതാണ്? ഏറ്റവും കുറഞ്ഞ പഴത്തെക്കുറിച്ചും അറിയാം
പഴങ്ങൾ പൊതുവെ പ്രോട്ടീന്റെ സ്രോതസ്സുകളായി പരിഗണിക്കപ്പെടുന്നില്ലെങ്കിലും ചില പഴങ്ങളിൽ പ്രോട്ടീൻ വളരെ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നു. സാധാരണയായി ഉപയോഗിക്കുന്ന പഴങ്ങളിൽ, ഏകദേശം 2.6 മുതൽ 3 ഗ്രാം വരെ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഏറ്റവും ഉയർന്ന പ്രോട്ടീൻ അടങ്ങിയ പഴമാണ് പേരയ്ക്ക. ഭക്ഷണ നാരുകൾ, വിറ്റാമിൻ സി, ആന്റി ഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ഈ പഴം. ദഹന ആരോഗ്യം, രോഗപ്രതിരോധ പ്രവർത്തനം, മൊത്തത്തിലുള്ള ആരോഗ്യം എന്നിവയെ ഇത് സഹായിക്കുന്നു. ഒരു ഇടത്തരം വലിപ്പമുള്ള പേരയ്ക്ക, ഏകദേശം 150 മുതൽ Read More…
വെജിറ്റേറിയന്‍ ഡയറ്റില്‍ മസിലുണ്ടാക്കണോ? പ്രോട്ടീൻ സമ്പുഷ്ടമായ 7 സസ്യാധിഷ്ഠിത സൂപ്പർഫുഡുകൾ
മസില്‍ വളരാനായി മാംസാഹാരം കഴിക്കണമെന്ന് നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ അത് തെറ്റിദ്ധാരണയാണ്. മാംസഭക്ഷണത്തെ പ്രോട്ടീന്റെ സ്രോതസായി എല്ലാവരും തിരഞ്ഞെടുക്കമ്പോൾ, നിങ്ങളുടെ ദൈനംദിന പ്രോട്ടീൻ ആവശ്യത്തിന് ഉതകുന്ന സസ്യ-അധിഷ്ഠിത പ്രോട്ടീന്‍ ഭക്ഷണങ്ങളും ഉണ്ടെന്ന് അറിയുക. ഒ,പ്പം മതിയായ വ്യായാമങ്ങളും വേണം. സസ്യാധിഷ്ഠിത ഭക്ഷണങ്ങളായ പയർവർഗ്ഗങ്ങളും ബീൻസും, അമരന്ത്, ക്വിനോവ, ടോഫു, ടെമ്പെ, മറ്റ് സോയ ഉൽപ്പന്നങ്ങൾ എന്നിവ പേശി വളർത്താൻ സഹായിക്കുന്ന ഉയർന്ന പ്രോട്ടീൻ സൂപ്പർഫുഡുകളിൽ ഉൾപ്പെടുന്നു. മസിലുണ്ടാക്കാൻ സസ്യാധിഷ്ഠിത പ്രോട്ടീന്റെ മികച്ച ഉറവിടങ്ങൾ ഇതാ.
പ്രോട്ടീന്‍ സമ്പുഷ്ടം; സോയ പാലിനെക്കുറിച്ചുള്ള 5 വസ്തുതകൾ, വീട്ടിലും ഉണ്ടാക്കാം
സോയ പാല്‍ രുചികരം മാത്രമല്ല, പ്രോട്ടീനുകള്‍ നിറഞ്ഞതുമാണ്. സോയ പാലിന്റെ ഉത്ഭവം ഏഷ്യയില്‍ നിന്നുമാണ്. ടോഫു, ടെമ്പെ എന്നിവയുടെ ഉപോല്‍പ്പന്നമായാണ് ഇത് ആദ്യം ഉപയോഗിച്ചിരുന്നത്, പ്രത്യേകിച്ച് ചൈനീസ്, ജാപ്പനീസ്, കൊറിയന്‍ ഭക്ഷണ പാരമ്പര്യങ്ങളില്‍. സോയാ പാല്‍ പ്രഭാതഭക്ഷണത്തോടൊപ്പവും കൂടാതെ പേസ്ട്രികള്‍ക്കൊപ്പം ഡിപ്പിംഗ് സോസായും ഉപയോഗിച്ച് പോരുന്നു . ഒന്നാം ലോകമഹായുദ്ധസമയത്തും രണ്ടാം ലോകമഹായുദ്ധസമയത്തും, പാല്‍ ലഭ്യത പരിമിതമായപ്പോള്‍ സോയപാല്‍ ഒരു ബദലായി മാറി.ദീര്‍ഘകാലം കേടുകൂടാതിരിക്കുന്ന പ്രത്യേകത, പോഷകാഹാര ഗുണം എന്നിവ നിമിത്തം സോയ മില്‍ക്ക് യുണൈറ്റഡ് സ്റ്റേറ്റ്‌സിലും Read More…
നിങ്ങള്‍ക്ക് പ്രോട്ടീൻ ആവശ്യത്തിനു ലഭിക്കുന്നില്ലേ? ഈ ലക്ഷണങ്ങൾ പറയും
ശരീരത്തിലെ പല പ്രവര്‍ത്തനത്തിനും പ്രോട്ടീന്‍ വളരെ അത്യാവശ്യമാണ് . കലകളുടെ കേടുപാടുകള്‍ പരിഹരിക്കുന്നതിനായും എന്‍സൈമുകളുടെയും ഹോര്‍മോണുകളുടെയും ഉല്‍പാദത്തിനും രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നതിനും പ്രോട്ടീന്‍ പ്രാധാന്യം അര്‍ഹിക്കുന്നു.തലമുടി, നഖങ്ങള്‍, ചര്‍മം ഇവയുടെ എല്ലാം ആരോഗ്യത്തിന് പ്രോട്ടീന്‍ വേണം. എന്നാല്‍ ആവശ്യത്തിനുള്ള പ്രോട്ടീന്‍ ലഭിച്ചില്ലെങ്കില്‍ എന്തുണ്ടാകുമെന്നറിയാമോ? മസില്‍ മാസ് നിലനിര്‍ത്തുന്നതിനായി പ്രോട്ടീന്‍ ആവശ്യമാണ്. ഇത് ലഭിച്ചില്ലെങ്കില്‍ ശരീരം പേശീകലകളെ വിഘടിപ്പിച്ചു തുടങ്ങും.ഇത് പിന്നീട് ബലക്കുറവിനും പേശിനഷ്ടത്തിനും കാരണമാകുന്നു.പടികള്‍ കയറാനും വസ്തുക്കള്‍ ഉയര്‍ത്താനുമൊക്കെ പ്രയാസം അനുഭവപ്പെട്ടേക്കാം. കലകളുടെ കേടുപാടുകള്‍ പരിഹരിക്കാനും പുതിയവയുടെ Read More…








