Health

പ്രോസ്റ്റേറ്റ് കാൻസര്‍ ലൈംഗികതയെ ബാധിക്കുമോ ? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പ്രോസ്റ്റേറ്റ് കാൻസർ പുരുഷന്മാരെ ബാധിക്കുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ്. പ്രായം കൂടുമ്പോൾ ഈ രോഗം വരാനുള്ള സാധ്യത വർധിക്കുന്നു. പ്രത്യേകിച്ച് 50 വയസിന് മുകളിലുള്ളവരിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത് കാരണവും ലക്ഷണങ്ങളും പുരുഷന്മാരിൽ സെമിനൽ ഫ്ലൂയ്ഡ് ഉൽപാദിപ്പിക്കുന്ന വാൾനട്ടിന്റെ ആകൃതിയിലുള്ള ചെറിയ ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ്. മിക്ക പ്രോസ്റ്റേറ്റ് കാൻസറും സാവധാനത്തിലേ വളരുകയുള്ളൂ. എന്നാൽ ചിലയിനം കാൻസറുകൾ വളരെ പെട്ടെന്ന് വലുതാകുകയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ രോഗം നേരത്തെ കണ്ടെത്തേണ്ടത് അനിവാര്യമാണ്. ഉദ്ധാരണക്കുറവാണ് ആദ്യത്തെ Read More…

Health

പ്രോസ്‌റ്റേറ്റ് അര്‍ബുദം; രോഗം നിര്‍ണ്ണയിക്കുന്നതിന് ഉമിനീര്‍ പരിശോധന വഴിത്തിരിവാകുമോ ?

പുരുഷന്മാരുടെ ലിംഗത്തിനും മൂത്രസഞ്ചിക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഗ്രസ്ഥിയാണ് പ്രോസ്‌റ്റേറ്റ്. ശുക്ലത്തിന്റെ ഉത്പാദനം ചെയ്യുന്നത് ഈ ഗ്രസ്ഥിയാണ് . ഈ ഗ്രസ്ഥിക്ക് വരുന്ന അര്‍ബുദമാണ് പ്രോസ്‌റ്റേറ്റ് അര്‍ബുദം. സാധാരണ 65 വയസ്സ് കഴിഞ്ഞ പുരുഷന്മാരിലാണ് ഇത് കാണുന്നത്. നിലവില്‍ രക്തത്തിലെ പ്രോസ്‌റ്റേറ്റ് സ്‌പെസിഫിക് ആന്റിജന്‍ തോതും ഡിജിറ്റല്‍ റെക്ടല്‍ എക്‌സാമിനേഷനും വഴിയാണ് പ്രോസ്‌റ്റേറ്റിന്റെ പ്രാഥമിക രോഗനിര്‍ണയം. പിഎസ്എ പരിശോധന തെറ്റായ ഫലങ്ങള്‍ പലരിലും കാണിക്കാറുണ്ട്. ഇത് കാരണം ബയോപ്സി എം ആര്‍ ഐ സ്‌കാന്‍ പോലുള്ള അനാവശ്യമായ Read More…

Health

പ്രോസ്‌റ്റേറ്റ് കാന്‍സര്‍ ഉമിനീര്‍ പരിശോധനയിലൂടെ തിരിച്ചറിയാം

ഉമിനീര്‍ പരിശോധനയിലൂടെ പ്രോസ്‌റ്റേറ്റ് കാന്‍സര്‍ തിരിച്ചറിയാന്‍ കഴിയുമെന്നു ബ്രിട്ടീഷ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. പുരുഷന്മാരുടെ ഡി.എന്‍.എയില്‍ 130 ജനിതകമാറ്റങ്ങള്‍ തിരിച്ചറിഞ്ഞാണു പ്രോസ്‌റ്റേറ്റ് കാന്‍സര്‍ സാധ്യത കണ്ടെത്തുന്നത്. 55- -69 വയസ് പ്രായമുള്ള പുരുഷന്മാരെ കേന്ദ്രീകരിച്ചായിരുന്നു ഗവേഷണം നടന്നത്. ഇതില്‍ ബയോപ്‌സിയും എം.ആര്‍.ഐ. സ്‌കാനും അടക്കമുള്ള പരിശോധനകളാണ് തുടക്കത്തില്‍ നടത്തിയത്. പ്രോസ്‌റ്റേറ്റ് കാന്‍സര്‍ സാധ്യത തോന്നിയ 745 പുരുഷന്മാരില്‍ 468 പേരെ കൂടുതല്‍ പരിശോധനകള്‍ക്കു വിധേയരാക്കി. അവരില്‍ 187 പേര്‍ക്ക് പ്രോസ്‌റ്റേറ്റ് കാന്‍സര്‍ കണ്ടെത്തി. 103 പേര്‍ക്കുണ്ടായിരുന്നത് അപകടസാധ്യതയുള്ള ട്യൂമറുകളായിരുന്നു, Read More…

Health

കൂടുതല്‍ ലൈംഗിക പങ്കാളികള്‍ ഉള്ളവര്‍ക്ക് പ്രോസ്ട്രേറ്റ് ക്യാന്‍സര്‍ വരാന്‍ സാധ്യത ഉണ്ടെന്ന് പഠനങ്ങള്‍

കൂടുതല്‍ ലൈംഗിക പങ്കാളികള്‍ ഉള്ളവര്‍ക്ക് പ്രോസ്ട്രേറ്റ് ക്യാന്‍സര്‍ വരാന്‍ സാധ്യത ഇരട്ടിയാണെന്ന് പഠനങ്ങള്‍. ഏഴ് പങ്കാളികള്‍ വരെ ഉള്ളവര്‍ക്ക് പ്രോസ്ട്രേറ്റ് ക്യാന്‍സര്‍ വരുമെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു. പുരുഷന്മാരുടെ വളരെ നേരത്തെയുള്ള ലൈംഗികബന്ധവും പ്രോസ്ട്രേറ്റ് ക്യാന്‍സര്‍ ഉണ്ടാക്കാനുള്ള സാധ്യത കൂട്ടുന്നുവെന്നും ഗവേഷകര്‍ പറയുന്നു. അമിതഭാരവും പ്രോസ്ട്രേറ്റ് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്ന് പഠനത്തില്‍ പറയുന്നു. പ്രശ്നങ്ങള്‍ ഉള്ളവര്‍ തുറന്ന് പറയാത്തത് ഈ അസുഖം കണ്ടുപിടിക്കാന്‍ വൈകുന്നതിന് കാരണമാകുന്നുണ്ട്. 50 വയസ്സില്‍ കൂടുതലുള്ളവര്‍ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാകുകയാണെങ്കില്‍ സ്വന്തം ഡോക്ടറുമായി ഇതേക്കുറിച്ച് Read More…