ഉത്തർപ്രദേശിലെ ഔറയ്യ ജില്ലയിൽ നടന്ന ഒരു ഹൃദയസ്പർശിയായ സംഭവത്തിൽ, എട്ടാം ക്ലാസുകാരിയായ വിദ്യാർത്ഥിനിയോട് സ്കൂൾ പ്രിൻസിപ്പൽ കാണിച്ച കരുണ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ശ്രദ്ധ നേടി. സ്കൂളിൽ നിന്ന് ഒരു പെൺകുട്ടി ഏകദേശം 15 ദിവസമായി വിട്ടുനിൽക്കുന്നത് പ്രിൻസിപ്പലിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം വെളിച്ചത്തുവന്നത്. അദ്ദേഹം ഈ സംഭവത്തിനു പിന്നിലെ കാരണം മനസ്സിലാക്കാൻ തീരുമാനിച്ചു. അതിനായി പ്രിൻസിപ്പൽ നേരിട്ട് അവളുടെ ഗ്രാമത്തിലേക്ക് യാത്ര ചെയ്യുകയും, അവിടെ ആ യുവ വിദ്യാർത്ഥിനി അവളുടെ കുടുംബത്തോടൊപ്പം കൃഷിയിടങ്ങളിൽ ജോലി ചെയ്യുന്നത് Read More…
Tag: principal
‘അയാള്‍ ഉടുപ്പിനുള്ളില്‍ കൈയിട്ട് സ്വകാര്യഭാഗത്ത് പിടിക്കും’; ഹെഡ് മാസ്റ്ററുടെ വൈകൃതങ്ങള്‍ വെളിപ്പെടുത്തി വിദ്യാര്‍ഥിനികള്‍, പഞ്ഞിക്കിട്ട് രക്ഷിതാക്കളും നാട്ടുകാരും- വീഡിയോ
വിദ്യാര്‍ഥികളെ മോശമായി സ്പര്‍ശിച്ച പ്രധാനാധ്യാപകനെ ആക്രമിച്ച് രക്ഷിതാക്കളും നാട്ടുകാരും. ബിഹാറിലെ അരാരിയയിലെ സര്‍ക്കാര്‍ സ്കൂളിലെ പ്രധാനധ്യാപകനായ ഷംസുള്‍ ഹോഡയെ ആണ് നാട്ടുകാര്‍ കയ്യേറ്റം ചെയ്തത്. സ്കൂളിലെ 15 വിദ്യാര്‍ഥിനികളാണ് ഇയാള്‍ക്കെതിരെ രംഗത്തെത്തിയത്. സംഭവത്തിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പ് ഹോഡയെ സസ്പെന്‍ഡ് ചെയ്തു. എട്ട് മാസം തുടര്‍ന്ന പീഡനത്തെപ്പറ്റി ആറാം ക്ലാസുകാരി തുറന്നുപറഞ്ഞതോടെയാണ് വിവരം പുറത്തായത്. പിന്നാലെ ആറ്, ഏഴ് ക്ലാസുകളിലെ 15 വിദ്യാര്‍ഥിനികളാണ് ഇയാള്‍ക്കെതിരെ ആരോപണം ഉന്നയിച്ചത്. ഈ വര്‍ഷമാണ് ഇയാള്‍ സ്കൂളിലേക്ക് പ്രധാനധ്യാപകനായി നിയമിക്കപ്പെടുന്നത്. ആദ്യം Read More…
മനോഹരം; വിദ്യാർത്ഥികൾക്ക് ‘ഹൈ-ഫൈവിംഗ് നൽകുന്ന പ്രിൻസിപ്പൽ’; പ്രശംസിച്ച് സോഷ്യൽ മീഡിയ- വീഡിയോ
വിദ്യാർത്ഥികളെ ഹൈ ഫൈവ് നൽകി ആലിംഗനം ചെയ്യുന്ന ഒരു സ്കൂൾ പ്രിൻസിപ്പലിന്റെ വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിലുടനീളം നെറ്റിസൺസിന്റെ ഹൃദയം കീഴടക്കുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒരു സ്കൂളിൽ പ്രിൻസിപ്പലായി സേവനമനുഷ്ഠിക്കുന്ന സാക് ബോവർമാസ്റ്റർ, എന്ന അധ്യാപകനാണ് തന്റെ വിദ്യാർത്ഥികൾക്ക് ഊഷ്മളവും സ്വാഗതാർഹവുമായ അന്തരീക്ഷം സൃഷ്ടിച്ചത്. ഇത്തരം പെരുമാറ്റങ്ങൾ എല്ലാ ദിവസവും കുട്ടികൾക്ക് സന്തോഷവും ആവേശവും നൽകുമെന്നും അദ്ദേഹം ഓർപ്പിക്കുന്നു. വൈറലാകുന്ന വീഡിയോയിൽ സാക് ഇടനാഴികളിൽ വെച്ച് വിദ്യാർത്ഥികൾക്ക് ഹൈ ഫൈവ് നൽകുന്നതും വിദ്യാർത്ഥികളുമായി സംവദിക്കുന്നതും കാന്റീനിൽ അവരെ കെട്ടിപ്പിടിക്കുന്നതും Read More…
എട്ടാം ക്ലാസുകാരുടെ ബാഗിൽ ഗർഭനിരോധന ഉറകളും കത്തിയും സൈക്കിൾ ചെയിനും; ദൃശ്യങ്ങൾ
നാസിക്കിലെ ഒരു സ്കൂളിൽ, എട്ടാം ക്ലാസുകാരുടെ ബാഗിൽ നിന്ന് കണ്ടെത്തിയത് ഗർഭ നിരോധന ഉറകളും കത്തിയും സൈക്കിൾ ചെയിനും ചീട്ടും.ഇഗത്പുരി താലൂക്കിലെ ഘോട്ടിയിലുള്ള ഒരു സ്വകാര്യ സ്കൂളിൽ പ്രിൻസിപ്പലിന്റെ പരിശോധനയ്ക്കിടെയാണ് എട്ടാം ക്ലാസുകാരന്റെ ബാഗിൽ നിന്നും ഈ സാധനങ്ങള്‍ കണ്ടെത്തിയത്. അപ്രതീക്ഷിതമായാണ് നാസിക് സ്കൂളിൽ വിദ്യാർഥികളുടെ ബാഗുകൾ പരിശോധിച്ചത്. കുട്ടികളുടെ അസാധാരണമായ ഹെയർ സ്റ്റൈൽ കണ്ടാണ് അധ്യാപകർ പരിശോധന നടത്തിയത്. സ്കുളിൽ നടത്തിയ പരിശോധനയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. രാജി മാജി എന്ന എക്സ് അക്കൗണ്ടിലൂടെയാണ് ദൃശ്യങ്ങൾ Read More…




