Featured Healthy Food

വേനൽക്കാലത്ത് മുട്ട കഴിച്ചാൽ ശരീരത്തിന് കൂടുതൽ ചൂട് കൂടുമോ? യാഥാർത്ഥ്യം ഇതാണ്

വേനൽക്കാലത്ത് മുട്ട കഴിക്കുന്നത് ശരീരത്തിലെ ചൂട് കൂട്ടുമെന്നും ദഹനപ്രശ്നങ്ങളും അസ്വസ്ഥതകളും ഉണ്ടാക്കുമെന്നുമുള്ള ആശങ്കകൾ എല്ലാ വർഷവും ഉണ്ടാകാറുണ്ട്. എന്നാൽ, ആരോഗ്യവാനായ ഒരാൾ വേനൽക്കാലത്ത് മുട്ട ഒഴിവാക്കേണ്ടതില്ലെന്നാണ് പോഷകാഹാര വിദഗ്ധർ പറയുന്നത്. ഉയർന്ന അളവിൽ പ്രോട്ടീൻ, വിറ്റാമിനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ ഒന്നാണ് മുട്ട. എങ്കിലും, കടുത്ത ചൂടുള്ള സമയത്ത് ഭക്ഷണം പെട്ടെന്ന് കേടാകാനും ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാകാനുമുള്ള സാധ്യത കൂടുതലായതിനാൽ, മുട്ട സൂക്ഷിക്കുന്നതിലും പാകം ചെയ്യുന്നതിലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. മുട്ട പോലുള്ള പ്രോട്ടീൻ അടങ്ങിയ Read More…

Lifestyle

പ്രമേഹരോഗികളുടെ ശബരിമല യാ​‍ത്ര; വ്രതമെടുക്കുമ്പോള്‍ മുതല്‍ വേണം കരുതലുകള്‍

വീണ്ടുമൊരു മണ്ഡലകാലം കൂടി. കഠിനമായ വ്രതാനുഷഠാനങ്ങളുടെ ദിനങ്ങള്‍. ശരീരവും മനസും ശരണംവിളികളാല്‍ ശുദ്ധീകരിക്കപ്പെടുന്നു. എന്നാല്‍ വ്രതശുദ്ധിയുടെ പുണ്യം തേടിയുള്ള ശബരിമല യാത്രയില്‍ പ്രമേഹരോഗിക്ക്‌ ഏറെ കരുതലും ശ്രദ്ധയും ആവശ്യമാണ്‌. എല്ലാ പ്രമേഹരോഗികള്‍ക്കും ശബരിമലയാത്രയ്‌ക്ക് ഒരുങ്ങാമെങ്കിലും നിയന്ത്രണവിധേയമല്ലാത്ത പ്രമേഹമുള്ളവര്‍ യാത്ര ഒഴിവാക്കുന്നതാണ്‌ നല്ലത്‌. അയ്യപ്പദര്‍ശനം സുഖകരമാകാന്‍ വ്രതാനുഷ്‌ഠാനം മുതല്‍ മലയിറക്കംവരെ പ്രമേഹരോഗി അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍. വ്രതമെടുക്കുമ്പോള്‍ പ്രമേഹരോഗി വ്രതമെടുക്കുന്നതിനുമുമ്പ്‌ ശാരീരികക്ഷമത ഉറപ്പുവരുത്തണം. പ്രമേഹം നിയന്ത്രണ വിധേയമാക്കുക. പ്രമേഹത്തോടൊപ്പം മറ്റ്‌ രോഗങ്ങളുള്ളവര്‍ വ്രതമെടുക്കുംമുമ്പ്‌ ഒരു ഡോക്‌ടറെകണ്ട്‌ ഉപദേശം തേടുന്നത്‌ നന്നായിരിക്കും. Read More…