Featured Sports

പ്രസിദ്ധ് കൃഷ്ണ പുറത്ത്, കംബോജ് ഇന്ത്യൻ ടീമിൽ, ട്വന്റി20 ടീമിൽ വാഷിങ്ടന് പകരം നമൻ ധീർ! കാരണം ഇതാണ്

ഗുവാഹത്തിയിൽ വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ പരുക്കേറ്റ പേസ് ബോളർ പ്രസിദ്ധ് കൃഷ്ണയെ ഇന്ത്യൻ ടീമിൽനിന്ന് ഒഴിവാക്കി. ശനിയാഴ്ച ന്യൂ ചണ്ഡിഗഡിൽ നടക്കുന്ന മൂന്നാം ഏകദിനത്തിൽ താരം കളിക്കില്ല. പ്രസിദ്ധിനു പകരം ഹരിയാന പേസറും ചെന്നൈ സൂപ്പർ കിങ്സ് താരവുമായ അൻഷുൽ കംബോജിനെ ബിസിസിഐ ടീമിൽ ഉൾപ്പെടുത്തി. ഗുവാഹത്തിയിൽ അഞ്ച് ഓവറിൽ 45 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്ത പ്രസിദ്ധിന് പേശിവലിവ് അനുഭവപ്പെട്ടതിനെ തുടർന്ന് 31-ാം ഓവറിൽ മൈതാനം വിടേണ്ടിവരുകയായിരുന്നു. ബെംഗളൂരുവിലേക്ക് മടങ്ങിയ താരത്തിന് ഒക്ടോബർ 11ന് തുടങ്ങുന്ന Read More…

Featured Sports

എറിഞ്ഞിട്ട് പ്രസിദ്ധ് , ജയ്‌സ്വാളിന് സെഞ്ചറി, രോഹിത്തിന് ഫിഫ്റ്റി; അഫ്ഗാനെതിരേ തകര്‍പ്പന്‍ വിജയം; പരമ്പര തൂത്തുവാരി ഇന്ത്യ

അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്ക് 9 വിക്കറ്റിന്റെ തകർപ്പൻ വിജയം. ഓപ്പണർ യശസ്വി ജയ്‌സ്വാളിന്റെ സെഞ്ചറിയും ക്യാപ്റ്റൻ രോഹിത് ശർമയുടെ അർധസെഞ്ചറിയും കൂടിയായപ്പോൾ അഫ്ഗാൻ ഉയർത്തിയ 219 റൺസ് വിജയലക്ഷ്യം ഇന്ത്യ വളരെ എളുപ്പത്തിൽ മറികടന്നു. വെറും 28.4 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ഇന്ത്യ ലക്ഷ്യം കണ്ടത്. 86 പന്തിൽ നിന്ന് 110 റൺസ് നേടിയ ജയ്‌സ്വാളും, 69 പന്തിൽ നിന്ന് 79 റൺസ് അടിച്ചുകൂട്ടിയ രോഹിത് ശർമയുമാണ് ഇന്ത്യൻ വിജയം വേഗത്തിലാക്കിയത്. Read More…

Featured Sports

ക്യാച്ചെടുത്തശേഷം ഒരു കൈയബദ്ധം ! ക്ഷമാപണംനടത്തിയ സിറാജിനെ ആശ്വസിപ്പിച്ച് പ്രസിദ്ധ്

ഇംഗ്ലണ്ടിനെതിരായ ഓവല്‍ ടെസ്റ്റിനിടെ ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്കിന്റെ ക്യാച്ചെടുത്തശേഷം സംഭവിച്ച പിഴവില്‍ മുഹമ്മദ് സിറാജിനെ ആശ്വസിപ്പിച്ച് പ്രസിദ്ധ് കൃഷ്ണ. പ്രസിദ്ധ്‌ കൃഷ്‌ണ എറിഞ്ഞ 35-ാം ഓവറിലാണു സംഭവം. ഹാരി ബ്രൂക്കിന്റെ പുള്‍ ഷോട്ട്‌ സിറാജ്‌ അനായാസം കൈയിലൊതുക്കി. ശരീര നിയന്ത്രണം നഷ്‌ടപ്പെട്ട സിറാജിന്റെ കാല്‍ റോപിന്റെ മുകളിലായിരുന്നു. അതോടെ അനായാസം ലഭിക്കേണ്ട വിക്കറ്റും പോയി ഒരു സിക്‌സര്‍ വെറുതേ വഴങ്ങേണ്ടിയും വന്നു. പ്രസിദ്ധ കൃഷ്‌ണയും സംഘവും വിക്കറ്റ്‌ നേടിയ ആഹ്‌ളാദം തുടങ്ങിയ ശേഷമാണു സിറാജിന്റെ മണ്ടത്തരം Read More…