51 വയസ്സ് ഒരു പുന:ര്‍വിവാഹത്തിനുള്ള പ്രായമാണോ എന്ന് ചോദിച്ചാല്‍ നെറ്റി ചുളിക്കുന്നവരായിരിക്കും അനേകവും. എന്നാല്‍ അങ്ങിനെയാകുന്നതില്‍ എന്താണ് തെറ്റെന്ന ഒരു ചോദ്യവും നില നില്‍ക്കുന്നുണ്ട്. പറഞ്ഞുവരുന്നത് തമിഴ്‌സിനിമയിലൂടെ തന്റെ കരിയറിന് പുനര്‍ജീവന്‍ നേടിയെടുത്ത മുന്‍ സൂപ്പര്‍താരം പ്രശാന്തിനെക്കുറിച്ചാണ്. താരം ഈ പ്രായത്തില്‍ പുനര്‍വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. പിതാവ് ത്യാഗരാജന്‍ തന്നെയാണ് താരത്തെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. വിവാഹബന്ധം വേര്‍പെടുത്തി 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രശാന്ത് പുനര്‍വിവാഹത്തെക്കുറിച്ച് ചിന്തിച്ചിരിക്കുന്നത്. 2005ല്‍ ഗ്രഹലക്ഷ്മിയുമായുള്ള പ്രശാന്തിന്റെ ആദ്യവിവാഹമായിരുന്നു, എന്നാല്‍ നാലുവര്‍ഷത്തിനുശേഷം ഇരുവരും വേര്‍പിരിഞ്ഞു. Read More…