മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ സ്‌പെയിനില്‍ ഒരു ഫാമില്‍ ജോലി ചെയ്യുകയാണെന്ന് മാതാവിന്റെ വെളിപ്പെടുത്തല്‍. രേഖാ മേനോനുമൊത്തുള്ള മലയാളം യൂട്യൂബ് ഷോയായ എഫ്ടിക്യുവില്‍ സംസാരിക്കവേയാണ് സുചിത്ര മോഹന്‍ തന്റെ മകനെക്കുറിച്ചും അവന്റെ ജീവിതം എങ്ങനെ സന്തുലിതമാക്കാന്‍ ശ്രമിക്കുന്നുവെന്നും സംസാരിച്ചത്. അപ്പു എന്ന് വിളിക്കുന്ന പ്രണവ് കുറച്ച് സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ സ്പെയിനില്‍ സമയം ചിലവഴിക്കുകയാണെന്ന് അവര്‍ പറഞ്ഞു. ഭക്ഷണത്തിനും താമസസ്ഥലത്തിനും പകരമായി പണമില്ലാതെ അപ്പു ജോലി ചെയ്യുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘അപ്പു ഇപ്പോള്‍ സ്പെയിനില്‍ Read More…