മികച്ച പ്രേക്ഷകപ്രതികരണം നേടി തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് മോഹന്‍ലാല്‍ ചിത്രം ‘തുടരും’. തരുണ്‍ മൂര്‍ത്തി സംവിധാനംചെയ്ത ചിത്രത്തില്‍ മോഹന്‍ലാലിന്റെ പ്രകടനത്തിനൊപ്പം വില്ലന്‍ കഥാപാത്രവും ഏറെ പ്രശംസിക്കപ്പെടുന്നുണ്ട്. സിഐ ജോര്‍ജ് മാത്തനായെത്തിയ പ്രകാശ് വര്‍മയുടേത് മികച്ച അഭിനയമാണെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. അന്തര്‍ദേശീയ പ്രശംസനേടിയ നിരവധി പരസ്യചിത്രങ്ങളുടെ സംവിധായകനാണ് പ്രകാശ് വര്‍മ. അദ്ദേഹം ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ചര്‍ച്ചയാവുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ മോഹന്‍ലാലിനൊപ്പമുള്ള ചിത്രങ്ങളാണ് പ്രകാശ് വര്‍മ പങ്കുവെച്ചത്. ചിത്രത്തിലെ വേഷത്തിലും മേക്കപ്പിലുമുള്ള ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. ക്ലൈമാക്‌സിലെ ഫൈറ്റ് Read More…