ജനജീവിതം താറുമാറാക്കി സ്‌പെയിനിലും പോര്‍ച്ചുഗലിലും വൈദ്യുതിമുടക്കം. മാഡ്രിഡ്, ബാഴ്‌സലോണ, ലിസ്‌ബണ്‍, സെവിയ, പോര്‍ട്ടോ തുടങ്ങിയ വ്യാവസായിക നഗരങ്ങളിലാണു വൈദ്യുതി തകരാര്‍ ദുരിതമായത്.പ്രാദേശിക സമയം ഉച്ചയ്‌ക്ക് പന്ത്രണ്ടരയോടെയാണു വൈദ്യുതി മുടങ്ങിയത്. സ്‌പാനിഷ് പാര്‍ലമെന്റ്, മെട്രോ സ്‌റ്റേഷനുകള്‍, ടെലിവിഷന്‍ സംപ്രേക്ഷണം, ന്യൂസ്‌റൂം പ്രവര്‍ത്തനം ഉള്‍പ്പെടെ തടസപ്പെട്ടു. ട്രെയിന്‍, വിമാന സര്‍വീസുകള്‍ താറുമാറായത് യാത്രാദുരിതത്തിനു വഴിവച്ചു. സിഗ്നല്‍ ലൈറ്റുകള്‍ പണിമുടക്കിയതോടെ തിരക്കേറിയ മാഡ്രിഡ് സിറ്റി സെന്ററിലെ നിരത്തുകളില്‍ വന്‍തോതില്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. മാഡ്രിഡ് ഭൂഗര്‍ഭ പാതയിലെ ചില ഭാഗങ്ങളില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ Read More…