ജീവിതസാഹചര്യങ്ങളുമായി ബന്ധപ്പെട്ട് വിഷാദരോഗവും മറ്റ് അനുബന്ധപ്രശ്നങ്ങളും സ്ത്രീകളെ വേട്ടയാടാറുണ്ട്. പ്രസവശേഷം വിഷാദരോഗത്തിന് അടിമയാകുന്ന സ്ത്രീകളുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുന്നു. ആണ്‍കുട്ടികള്‍ക്കു ജന്മം നല്‍കുന്ന സ്ത്രീകളില്‍ വിഷാദരോഗം ഉണ്ടാകാനുള്ള സാധ്യത പെണ്‍കുട്ടികള്‍ക്കു ജന്‍മം നല്‍കുന്ന സ്ത്രീകളേക്കാള്‍ കൂടുതലാണെന്നു തെളിയിക്കുന്ന പുതിയ പഠനം പുറത്തുവന്നിരിക്കുന്നു. കെന്റ് സര്‍വകലാശാലയിലെ ഡോക്ടര്‍മാര്‍ നടത്തിയ പഠനത്തിലാണ് പുതിയ വെളിപ്പെടുത്തല്‍. സാറ ജോണ്‍സ്, സാറ മെയേഴ്സ് എന്നീ ഡോക്ടര്‍മാരാണ് പഠനം തയാറാക്കിയത്. സോഷ്യല്‍ സയന്‍സ് ആന്‍ഡ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ പ്രധാനമായും, ജനിക്കുന്ന കുട്ടികള്‍ ആണ്‍കുട്ടികളോ പെണ്‍കുട്ടികളോ Read More…

