കൊച്ചുമക്കള്‍ക്ക് മരിച്ചുപോയ മുത്തശ്ശന്‍മാര്‍ക്കും മുത്തശ്ശിമാര്‍ക്കും കത്തയയ്ക്കാന്‍ ‘സ്വര്‍ഗത്തിലേക്കുള്ള പോസ്റ്റ്ബോക്സ്’. ഒരു പെണ്‍കുട്ടിയുടെ ആശയം യുകെയിലുടനീളമുള്ള സെമിത്തേരികളില്‍ വ്യാപകമാകുകയാണ്. തന്റെ മുത്തശ്ശന്‍മാരും മുത്തശ്ശിമാരും അഞ്ച് വര്‍ഷത്തെ വ്യത്യാസത്തില്‍ മരിച്ചതിന് പിന്നാലെ 10 വയസ്സുള്ള മട്ടില്‍ഡ ഹാന്‍ഡി എന്ന പെണ്‍കുട്ടിയാണ് ഈ നിര്‍ദ്ദേശവുമായി രംഗത്തെത്തിയത്. മകളുടെ നിര്‍ബ്ബന്ധപ്രകാരം അമ്മ, ലീന്‍, കഴിഞ്ഞ വര്‍ഷം നോട്ടിംഗ്ഹാമിലെ ഗെഡ്ലിംഗ് ശ്മശാനത്തെ ഈ ആശയവുമായി സമീപിച്ചിരുന്നു. ക്രിസ്മസിനോട് അനുബന്ധിച്ച ശ്മശാനം സൂക്ഷിപ്പുകാര്‍ വെള്ളയും സ്വര്‍ണ്ണവും ചായം പൂശിയ ഒരു പഴയ പോസ്റ്റ് ബോക്‌സ് സ്ഥാപിച്ചുകൊണ്ട് Read More…