അസാധാരണ പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകമായി നിലനില്‍ക്കുന്ന അനേകം സ്മാരകങ്ങള്‍ ലോകത്തുണ്ട്. എന്നാല്‍ പ്രണയികളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു ഉപാധിയായി മാറിയ ഓക്കുമരം വടക്കന്‍ ജര്‍മ്മനിയില്‍ തലമുറകളായി ജനപ്രീതി നേടിക്കൊണ്ടിരിക്കുകയാണ്. മണവാളന്‍ എന്ന് അര്‍ത്ഥം വരുന്ന ജര്‍മ്മന്‍ഭാഷയിലെ ‘ബ്രൗട്ടിഗാംഷീ’ എന്നറിയപ്പെടുന്ന 1892 മുതല്‍ തപാല്‍പെട്ടിയായി ഉപയോഗിക്കപ്പെടുന്ന ഒരു ദ്വാരത്തോട് കൂടിയ ഓക്കുമരമാണ് പ്രണയത്തിന്റെ പ്രതീകമായി നൂറ്റാണ്ടുകളായി ത്രസിപ്പിച്ചുകൊണ്ടിരിക്കുന്നത്. ബെര്‍ലിനില്‍ നിന്നും 155 മൈല്‍ വടക്കുമാറി ഡോഡു വനത്തില്‍ പ്രത്യേകമായി പരിരക്ഷിക്കപ്പെട്ടിരിക്കുന്ന മരത്തിന് സ്വന്തമായി മേല്‍വിലാസവും പോസ്റ്റല്‍കോഡുമെല്ലാം ഉണ്ട്. ജര്‍മ്മന്‍ Read More…