Featured Good News

ആ ഒറ്റ വാക്ക് തുമ്പായി; 10 വർഷത്തിന് ശേഷം കുടുംബത്തിലേക്ക് മടങ്ങിയെത്തി ‘കാണാതായ വയോധികൻ’, ഒന്നിപ്പിച്ച് പോലീസ്

ഡയറിയിൽ എഴുതിയ ഒരൊറ്റ വാക്ക്, ഉത്തർപ്രദേശിൽ നിന്ന് കാണാതായ വയോധികനെ പത്ത് വർഷങ്ങൾക്ക് ശേഷം കുടുംബവുമായി ഒന്നിപ്പിച്ചു. ഉത്തരാഖണ്ഡിലെ അൽമോറ ജില്ലയിലെ മജ്ഖാലി, താരിഖേത് ഭാഗങ്ങളിൽ വർഷങ്ങളായി അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്ന വയോധികനാണ് പോലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ സ്വന്തം വീട്ടിൽ തിരിച്ചെത്തിയത്. മജ്ഖാലി പോലീസ് ഔട്ട്പോസ്റ്റ് ഇൻ-ചാർജ്ജ് ആയി ചുമതലയേറ്റ സബ് ഇൻസ്പെക്ടർ വിനോദ് ഫർത്യാലാണ് വഴിയരികിൽ കണ്ട ഇയാളെ പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. ഇയാളോട് വിവരങ്ങൾ ചോദിച്ചറിഞ്ഞെങ്കിലും ഓർമ്മക്കുറവ് മൂലം കൃത്യമായ ഉത്തരങ്ങളൊന്നും നൽകാൻ കഴിഞ്ഞില്ല. തുടർന്ന് Read More…