ഉത്തർപ്രദേശിലെ ചിത്രകൂടിൽ യൂണിഫോമിൽ മദ്യപിച്ച് ലക്കുകെട്ട് നിരുത്തരവാദപരമായി പെരുമാറിയ ഹെഡ് കോൺസ്റ്റബിളിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ചിത്രകൂട് പോലീസ് ലൈനിൽ സേവനമനുഷ്ഠിച്ചിരുന്ന ദീപക് പ്രകാശ് വർമ്മ എന്ന ഉദ്യോഗസ്ഥനെതിരെയാണ് ഈ കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്. വഴിയോരത്തെ കടയിൽ മദ്യപിച്ച് സേനയ്ക്ക് അപമാനകരമായ രീതിയിൽ കസേരയിൽ കിടന്നതിനാണ് ഹെഡ് കോൺസ്റ്റബിൾ ദീപക് പ്രകാശ് വർമ്മയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ഒക്ടോബർ 19-ന് ചിത്രകൂടിലെ പ്രയാഗ്രാജ് ദേശീയപാതയോരത്തുള്ള ഒരു കടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പോലീസ് യൂണിഫോം Read More…

