Lifestyle

‘പ്ലാസ്റ്റിക് മുട്ട’ വെറും വ്യാജപ്രചാരണം! മുട്ടയുടെ ഗുണനിലവാരം വീട്ടിൽത്തന്നെ പരിശോധിക്കാം; വഴി പറഞ്ഞ് FSSAI

പ്ലാസ്റ്റിക് മുട്ടകളെക്കുറിച്ചുള്ള വ്യാജപ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്. വിപണിയിൽ ലഭിക്കുന്ന ചില മുട്ടകൾ പ്ലാസ്റ്റിക് പോലുള്ള വസ്തുക്കൾ ഉപയോഗിച്ച് കൃത്രിമമായി നിർമ്മിച്ചതാണെന്ന് ആരോപിക്കുന്ന വീഡിയോകളും പോസ്റ്റുകളും വ്യാപകമായി പ്രചരിക്കാറുമുണ്ട്. എന്നാൽ ഇത്തരം പ്രചാരണങ്ങൾക്കെതിരെ പ്രതികരണവുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) രംഗത്തെത്തി. പഴക്കം ചെന്ന മുട്ടകളുടെ ഘടനയിലോ കാഴ്ചയിലോ ഉണ്ടാകുന്ന മാറ്റങ്ങൾ അവ പ്ലാസ്റ്റിക് മുട്ടകളാണെന്നതിന് തെളിവല്ലെന്ന് എഫ്.എസ്.എസ്.എ.ഐ വ്യക്തമാക്കി. മുട്ടയുടെ പുതുമയും പഴക്കവും തിരിച്ചറിയാൻ സഹായിക്കുന്ന ലളിതമായ ഒരു Read More…