Health

സസ്യാധിഷ്ഠിത പ്രോട്ടീന്‍ ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് പഠനം

സസ്യ-അധിഷ്ഠിത പ്രോട്ടീന്റെ ഫലപ്രാപ്തിയെക്കുറിച്ചുള്ള സംവാദം വളരെക്കാലമായി നിലനില്‍ക്കുന്നതാണ്. എന്നാല്‍ അടുത്തിടെ നടത്തിയ ഒരു പഠനം സസ്യാധിഷ്ഠിത പ്രോട്ടീന്‍ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത ഗണ്യമായി കുറയ്ക്കുമെന്ന് അവകാശപ്പെടുന്നു . പ്രോട്ടീന്‍ ബീന്‍സ്, പയര്‍വര്‍ഗ്ഗങ്ങള്‍, പരിപ്പ്, വിത്തുകള്‍ എന്നിവ അടങ്ങിയ ഭക്ഷണക്രമം പിന്തുടരുന്ന ആളുകള്‍ക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത നാലിലൊന്ന് കുറവാണെന്ന് വിദഗ്ധര്‍ കണ്ടെത്തി. സസ്യാധിഷ്ഠിത ഭക്ഷണക്രമം ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത അഞ്ചിലൊന്നായി കുറയ്ക്കുന്നു. 30 വര്‍ഷത്തിനിടയില്‍ 200,000 മുതിര്‍ന്നവര്‍ക്കിടയിലാണ് വിദ്ഗ്ദ്ധര്‍ ഗവേഷണം നടത്തിയത്. വലിയ അളവിലെ നാരുകളും Read More…