Featured Oddly News

ഈ അമ്മായിയച്ഛന്‍ പൊളിയാണ് ! വധുവിന്റെ വീടിനു മുകളില്‍ പെയ്യിച്ചത് നോട്ടു മഴ

വ്യത്യസ്തമായ വിവാഹ വിഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പലപ്പോഴും വൈറലാകാറുണ്ട്. അത്യാഢംബര വിവാഹങ്ങളും അതിലെ രസകരമായ ചടങ്ങുകളും വിചിത്രമായ ആചാരങ്ങളും തുടങ്ങി വൈറലാകാന്‍ കാരണങ്ങള്‍ പലപ്പോഴും പലതാണ്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാകുന്നത് പാക്കിസ്ഥാനിലെ ഒരു വിവാഹാഘോഷമാണ്. ആര്‍ഭാടത്തിന്റെ സര്‍വ്വസീമകളും ഭേദിച്ച് വീടിനുമുകളില്‍നിന്ന് പണം വര്‍ഷിച്ച് ഒരു കല്യാണ ആഘോഷം! പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഹൈദരാബാദിൽ നിന്നുള്ള വിഡിയോയാണ് ഇത്. വധുവിന്റെ വീടിനു മുകളില്‍നിന്ന് വിമാനത്തില്‍ ലക്ഷക്കണക്കിന് രൂപ മഴയായി വര്‍ഷിക്കുകയാണ് വരന്റെ പിതാവ്. വൈറലായ വിഡിയോയില്‍ Read More…

Crime

ഫോട്ടോഗ്രാഫര്‍ക്ക് വിചിത്ര മരണം ; ക്യാമറയുമായി പിന്നിലേക്ക് നടന്നു കയറിയത് വിമാനത്തിന്റെ പ്രൊപ്പല്ലറിലേക്ക്

ഫോട്ടോയെടുക്കുന്നതിനിടയില്‍ ക്യാമറയുമായി പിന്നോക്കം നടന്നു വിമാന്തിന്റെ പ്രൊപ്പലറില്‍ കുടുങ്ങി യുവ ഫോട്ടോഗ്രാഫര്‍ക്ക് ദാരുണാന്ത്യം. 37 കാരിയായ അമേരിക്കന്‍ ഫോട്ടോഗ്രാഫര്‍ മിസ് അമാന്‍ഡ ഗല്ലഗര്‍ ആണ് മരണമടഞ്ഞത്. ശനിയാഴ്ച ഉച്ചതിരിഞ്ഞ്, വിമാനത്തില്‍ കയറുന്നവരുടേയും പുറത്തുകടക്കുന്നവരുടെയും ഫോട്ടോകള്‍ പകര്‍ത്തുന്നതിനിടയില്‍ അശ്രദ്ധമായി പുറകോട്ടുപോയി വിമാനത്തിന്റെ ചലിച്ചുകൊണ്ടിരിക്കുന്ന പ്രൊപ്പല്ലറില്‍ തട്ടുകയായിരുന്നു. കന്‍സാസിലെ സബര്‍ബന്‍ വിചിറ്റയിലെ എയര്‍ ക്യാപിറ്റല്‍ ഡ്രോപ്പ് സോണില്‍ വെച്ചായിരുന്നു അപകടം. ശനിയാഴ്ച ഉച്ചയ്ക്ക് 2:40 ഓടെ നടന്ന സംഭവത്തില്‍ ഗല്ലാഗറിന് ഗുരുതരമായി പരിക്കേറ്റു. തുടര്‍ന്ന് പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണമടഞ്ഞതായി Read More…

Oddly News

ലാന്റിംഗ് ഏരിയയെന്ന് തെറ്റിദ്ധരിച്ചു ; വിമാനമിറക്കിയത് തണുത്തുറഞ്ഞ് ഐസ്പാളിയായി മാറിയ നദിയില്‍

ലാന്‍ഡിംഗ് ഏരിയയാണെന്ന് തെറ്റിദ്ധരിച്ച് ഒരു പൈലറ്റ് വിമാനമിറക്കിയത് നദിയില്‍. ഏറ്റവും തണുപ്പ് കൂടിയ പ്രദേശമായ സൈബീരിയയിലെ ഏറ്റവും തണുപ്പേറിയ പ്രദേശമായ യാകുട്ടിയയിലെ തണുത്തുറഞ്ഞ് ഐസ്പാളിയായി മാറിയ കോളിമ നദിയിലാണ് 30 യാത്രക്കാരും നാല് ജീവനക്കാരുമായി പോയ പോളാര്‍ എയര്‍ലൈന്‍സ് എഎന്‍-24 പ്രൊപ്പല്ലര്‍ വിമാനം ലാന്റ് ചെയ്തത്. വിമാനത്തില്‍ നിന്നും മുപ്പത് യാത്രക്കാരെയും നാല് ജീവനക്കാരെയും കാല്‍നടയായി സുരക്ഷിതമായി ഒഴിപ്പിച്ചു. 4,000-ല്‍ താഴെ ജനസംഖ്യയുള്ള ആര്‍ട്ടിക് സര്‍ക്കിളില്‍ നിന്ന് 70 മൈല്‍ താഴെയുള്ള വിദൂര സിറിയങ്കയിലെ തണുത്തുറഞ്ഞുപോയ കോളിമ Read More…