ഉംറ വിസ ഉപയോഗിച്ച് മെക്കയിലേക്കുള്ള ഇസ്‌ളാമിക തീര്‍ത്ഥാടകര്‍ എന്ന വ്യാജേനെ സൗദി അറേബ്യയിലേക്ക് കടക്കാന്‍ ശ്രമിച്ച യാചകസംഘത്തെ തടഞ്ഞു. തീര്‍ത്ഥാടനത്തിന്റെ മറവില്‍ ഭിക്ഷാടനത്തിനായി ഗള്‍ഫിലേക്ക് കടക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. പാകിസ്താന്‍കാരായ 16 വ്യക്തികളാണ് പിടിയിലായത്. സംഘത്തില്‍ ഒരു കുട്ടിയും ഉണ്ടായിരുന്നു. പഞ്ചാബ് പ്രവിശ്യയിലെ മുള്‍ട്ടാനില്‍ സൗദിയിലേക്കുള്ള വിമാനത്തില്‍ നിന്ന് ഈ യാചകരെ നീക്കം ചെയ്തുകൊണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചു. ഇമിഗ്രേഷന്‍ പ്രക്രിയയിലാണ് ഇവര്‍ ഭിക്ഷാടനത്തിനായിട്ടാണ് പോകുന്നതെന്ന് തിരിച്ചറിഞ്ഞത്. ചോദ്യം ചെയ്യലില്‍ ഇക്കാര്യം ഇവര്‍ സമ്മതിച്ചു. ഭിക്ഷാടനത്തിലൂടെ Read More…

