വാഹന പരിശോധനക്കിടെ കാറിനുള്ളിൽ വളർത്തു റാക്കൂണിനെ മെത്ത് പൈപ്പുമായി( ഒരു തരം മയക്കുമരുന്ന്) കണ്ടെത്തിയ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഒഹിയോയിലെ സ്പ്രിംഗ്ഫീൽഡിലെ ഒരു ട്രാഫിക് സ്റ്റോപ്പിൽ വെച്ച് നടത്തിയ പരിശോധനയിലാണ് വായിൽ മെത്ത് പൈപ്പുമായി റാക്കൂണിനെ കണ്ടെത്തിയത്. സംഭവം കണ്ട് പോലിസ് ഉദ്യോഗസ്ഥർ പോലും അമ്പരന്നുപോയി. സസ്പെൻഡ് ചെയ്ത ലൈസൻസുമായി വാഹനമോടിച്ചതിനാണു ഉടമയായ വിക്ടോറിയ വിദാലിന്റെ (55) വാഹനം പോലീസ് തടഞ്ഞത്. തുടർന്ന് വാഹനത്തിനുള്ളിൽ നടത്തിയ പരിശോധനയിലാണ് ച്യൂവി എന്ന് പേരുള്ള ഇവരുടെ വളർത്തു Read More…