സ്‌നേഹിച്ച് ഓമനിച്ച് വളര്‍ത്തുന്ന പൂച്ചകളെ കുറച്ച് നേരത്തേക്ക് പുറത്ത് നടക്കാനായി വിട്ടാല്‍ അവ തിരികെ എത്തുന്നത് മറ്റെതെങ്കിലും ജീവിയുമായിട്ടാകും. പുറത്തുവച്ച് പിടിക്കുന്ന ജീവികളെ അവിടെവച്ച് ഭക്ഷിക്കാതെ വീടനകത്തേക്ക് പൂച്ചകള്‍ കൊണ്ട് വരും. അതിന് പിന്നിലാവട്ടെ വ്യക്തമായ കാരണങ്ങളുമുണ്ട്. വീട്ടില്‍ നിന്ന് അവയ്ക്ക് നല്‍കുന്ന ഭക്ഷണം തികയാതെ വരുന്നത് കൊണ്ടാകാം ഇങ്ങനെ സംഭവിക്കുന്നത്. ഇനി എത്രയൊക്കെ ഭക്ഷണം ലഭിച്ചാലും ഇര പിടിക്കാനായി ലഭിക്കുന്ന അവസരങ്ങള്‍ ഒരിക്കലും പൂച്ചകള്‍ പാഴാക്കാറില്ല. താമസസ്ഥലത്തിലേക്ക് ഇരകളെ കൊണ്ടുവരുന്നതിനുള്ള കാരണം പെണ്‍പൂച്ചകളില്‍ സഹജമായ മാതൃസ്വഭാവമാണ്. Read More…