അര്‍ജന്റീനയുടെ യുവ സ്ട്രൈക്കര്‍ ജൂലിയന്‍ അല്‍വാരസിനെ അത്ലറ്റിക്കോ മാഡ്രിഡിന് വിറ്റതില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഖേദം. പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് പരിശീലകന്‍ പപ് ഗാര്‍ഡിയോള തന്നെ പറഞ്ഞു. രണ്ട് വര്‍ഷം മുമ്പ് ക്ലബ്ബില്‍ ചേര്‍ന്നതിന് ശേഷം സിറ്റിയിലെ ബഞ്ചിലാണ് അല്‍വാരസ് മിക്കവാറും. ഹാലന്റ് വലിയ മത്സരങ്ങള്‍ക്കായി നിയോഗിക്കപ്പെട്ടപ്പോള്‍ അല്‍വാരസ് ബെഞ്ചിലായി. സിറ്റിയില്‍ ഉണ്ടായിരുന്ന സമയത്ത് 103 മത്സരങ്ങളില്‍ നിന്ന് 36 ഗോളുകള്‍ നേടി. ലോകകപ്പും കോപ്പ അമേരിക്കയും നേടിയതോടെ അല്‍വാരസ് പ്രധാന യൂറോപ്യന്‍ ക്ലബ്ബുകളുടെ ഒരു പ്രധാന ലക്ഷ്യമായി ഉയര്‍ന്നു. Read More…