നല്ല ചൂട് കപ്പലണ്ടി അഥവാ നിലക്കടല ഇടനേരങ്ങളില്‍ കൊറിക്കാനങ്കിലും ഇഷ്ടമാകാത്തവര്‍ ആരുമില്ല. ധാരാളമായി പ്രോട്ടീനും ഫാറ്റും വൈറ്റമിനുകളും മിനറലുകളുമുള്ള നിലക്കടലയില്‍ കാര്‍ബോഹൈഡ്രേറ്റ് വളരെ കുറവാണ്. അതിന് പുറമേ നിലക്കടലയില്‍ തയാമിനും, നിയാസിനും റൈബോഫ്ലോവിനും ഫോളിക് ആസിഡും ഫോസ്ഫറസ് , ഇരുമ്പ് , കോപ്പര്‍, മഗ്‌നീഷ്യം ഒലീയിക്ക് ആസിഡ് ആന്റീ ഒക്സിഡന്റുകളുമുണ്ട്. നിലക്കടല കഴിച്ചാല്‍ വയറ് പെട്ടെന്ന് നിറയുകയും ചെയ്യും. ഇത് ഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. എന്നാല്‍ മറ്റ് ഭക്ഷണം കഴിച്ചതിന് പിന്നാലെ കടല കഴിച്ചാല്‍ ഭാരം വര്‍ധിക്കും. Read More…