ക്രമരഹിതമായ ആർത്തവം, മുഖക്കുരു, ശരീരഭാരം കൂടുക തുടങ്ങിയ ലക്ഷണങ്ങളിലൂടെയാണ് പിസിഒഎസ് സാധാരണയായി തിരിച്ചറിയപ്പെടുന്നത്. എന്നാൽ ഇതിനെ കേവലം ഒരു ഹോർമോൺ പ്രശ്നമായി മാത്രം കാണുന്നതിന് പകരം, ശരീരത്തിന്റെ സ്വാഭാവിക താളം നഷ്ടപ്പെടുന്നതിന്റെ സൂചനയായാണ് ആയുർവേദം കണക്കാക്കുന്നത്. പിസിഒഎസ് നിയന്ത്രിക്കാൻ ആയുർവേദം നൽകുന്ന നിർദ്ദേശങ്ങൾ ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ആയുർവേദ വിദഗ്ധയായ സ്തുതി അശോക് ഗുപ്തയുടെ അഭിപ്രായത്തിൽ, പിസിഒഎസ് എന്നത് വെറുമൊരു പ്രത്യുൽപ്പാദന പ്രശ്നമല്ല; മറിച്ച് അത് ദഹനം, മെറ്റബോളിസം, മാനസിക സമ്മർദ്ദം, ജീവിതശൈലി എന്നിവയുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. Read More…
Tag: PCOS
പിസിഒഎസ് ബാധിച്ച സ്ത്രീകള്‍ക്ക് ഈ രോഗം ഉണ്ടായേക്കാമെന്ന് പുതിയ പഠനം
ഹോര്‍മോണ്‍ തകരാര്‍ മൂലം അണ്ഡാശയത്തിന്റെ പുറം ഭാഗത്ത് ചെറിയ സഞ്ചികള്‍ രൂപപ്പെടുന്ന രോഗമാണ് പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം അഥവാ പിസിഒഎസ്. ക്രമം തെറ്റിയ ആര്‍ത്തവം, ഉയര്‍ന്ന ആന്‍ഡ്രോജന്‍ തോത്, വര്‍ദ്ധിച്ച രോമവളര്‍ച്ച, മുഖക്കുരു, വന്ധ്യത എന്നിവയും ഈ ഹോര്‍മോണ്‍ തകരാര്‍ മൂലം ഉണ്ടാകാം. സ്ത്രീകളില്‍ 10 ശതമാനം പേരെ ബാധിക്കുന്ന ഹോര്‍മോണ്‍ തകരാര്‍ രോഗമാണ് പിസിഒഎസ്. ഇപ്പോള്‍ പിസിഒഎസ് രോഗം ബാധിച്ച സ്ത്രീകളെ ബാധിയ്ക്കുന്ന പ്രശ്‌നങ്ങളെ കുറിച്ചുള്ള പുതിയ പഠനമാണ് ശ്രദ്ധേയമാകുന്നത്. പിസിഒഎസ് ബാധിച്ച സ്ത്രീകള്‍ക്ക് അവരുടെ Read More…


