Featured Spotlight

ആറ്റുനോറ്റുണ്ടായ കുഞ്ഞ്; അമ്മയുടെ മടിയിൽ വച്ച് അനസ്തീസിയ; തീരാനോവായി ഒരു വയസുകാരന്‍ ദേവാൻഷ്

മുഖത്ത് മുറിവേറ്റ് ചികിത്സ തേടി പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിയ ഒരു വയസ്സും നാലുമാസവും പ്രായമുള്ള ദേവാൻഷ് ശൗര്യയ്ക്ക് ദാരുണാന്ത്യം. കളിക്കുന്നതിനിടെ വീണാണ് കുട്ടിക്ക് മുഖത്ത് ചെറിയ മുറിവുണ്ടായത്. പയ്യന്നൂരിലെ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് മാതമംഗലത്തെ ഒരു സ്വകാര്യ ക്ലിനിക്കിൽ കാണിച്ച് പ്രാഥമിക ചികിത്സ നൽകിയിരുന്നു. പിന്നീട് മുറിവിൽ സ്റ്റിച്ച് ഇടുന്നതിന് വേണ്ടിയാണ് പയ്യന്നൂർ ബി.എം.എച്ചിലേക്ക് കൊണ്ടുവന്നത്. എന്നാൽ കുഞ്ഞ് കഠിനമായി കരഞ്ഞതുകൊണ്ട് തുന്നലിടാൻ അനസ്തീസിയ നൽകുകയല്ലാതെ വേറെ വഴിയില്ലെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു. പതിനെട്ടായിരം രൂപ Read More…