ഷോർട്സ് ധരിച്ചെത്തിയതിന്റെ പേരിൽ യുവാവിന് പാസ്പോർട്ട് ഓഫീസിൽ പ്രവേശനം നിഷേധിച്ച സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായിരിക്കുന്നത്. സംഗതി വിവാദമായതോടെ ഡ്രസ് കോഡുകളെയും തലമുറകളുടെ മനോഭാവത്തെയും കുറിച്ചുള്ള നിരവധി ചർച്ചകളാണ് നടക്കുന്നത്. ഇന്ത്യയിലെ ഒരു ടയർ-2 നഗരത്തിലെ ഒരു റീജിയണൽ പാസ്പോർട്ട് ഓഫീസിലാണ് സംഭവം നടന്നത്. സംഭവത്തിന് സാക്ഷിയായ ഒരു കൺസൾട്ടൻ്റ്, വിനീത് കെ തൻ്റെ നിരീക്ഷണങ്ങൾ എക്സിലെ ഒരു പോസ്റ്റിൽ പങ്കുവെക്കുകയും ചെയ്തു.ഷോർട്ട്സ് ധരിച്ചയാൾക്ക് പാസ്പോർട്ട് ഓഫീസിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥർ പ്രവേശനം നിഷേധിച്ചതായി വിനീത് Read More…