ചണ്ഡീഗഡ്: പഞ്ചാബിൽ മെഡിക്കൽ സ്റ്റോർ കേന്ദ്രീകരിച്ച് നടന്നിരുന്ന ലഹരി വിൽപ്പന ചോദ്യം ചെയ്ത ലഹരിവിരുദ്ധ പ്രവർത്തകനെ കടയുടമ വെടിവച്ചു കൊലപ്പെടുത്തി. മാൻസയിൽ ഇന്നലെ രാവിലെയാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. ലഹരിവിരുദ്ധ പ്രവർത്തകനായ പർവിന്ദർ സിങ് ജോത്ത എന്നയാളാണ് ദാരുണമായി കൊല്ലപ്പെട്ടത്. കടയുടമയോട് വിഷയം സംസാരിച്ചുകൊണ്ട് പർവീന്ദർ ഫെയ്സ്ബുക്കിൽ ലൈവ് വീഡിയോ പങ്കുവയ്ക്കുന്നതിനിടെയായിരുന്നു വെടിവെയ്പ്പുണ്ടായത്. ഏകദേശം അഞ്ചു മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോയിൽ പ്രായമായ ഒരാൾക്കൊപ്പമാണ് പർവിന്ദർ മെഡിക്കൽ സ്റ്റോറിലേക്ക് എത്തുന്നത്. തുടർന്ന് ലഹരി മരുന്ന് വിൽപ്പന നടത്തുന്നതുമായി Read More…
