വിദേശത്ത് ജോലി സ്വപ്നം കണ്ട് പണം നൽകിയ നിരവധി ഉദ്യോഗാർഥികൾ തട്ടിപ്പിനിരയായ സംഭവത്തിൽ ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആംസ്റ്റർ ഓവർസീസ് സി.ഇ.ഒ. പാർവതി മായാ ഷാജി (39) അറസ്റ്റിലായി. പോളണ്ട്, അർമേനിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് തൊഴിൽ, ഇമിഗ്രേഷൻ വീസകൾ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതിനാണ് ഇവർ പിടിയിലായത്. ഗൾഫിലെ പ്രവാസി മലയാളികൾക്കിടയിൽ ആഡംബര ജീവിതശൈലിയും വ്യവസായ രംഗത്തെ പ്രവർത്തനങ്ങളും കൊണ്ട് ശ്രദ്ധേയയായ പാർവതിയുടെ അറസ്റ്റ് പ്രവാസലോകത്തെ ഞെട്ടിച്ചിട്ടുണ്ട്. വിദേശത്തുനിന്ന് മടങ്ങിയെത്തുന്നതിനിടെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ Read More…

