Movie News

പരുത്തിവീരന്റെ നിര്‍മ്മാതാവ് അമീര്‍ സുല്‍ത്താന്‍ തന്നെ; സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് പുറത്ത്, വിവാദം മുറുകുന്നു

നടന്‍ കാര്‍ത്തിയുടെ സിനിമാ അരങ്ങേറ്റമായ ‘പരുത്തിവീരന്‍’ സിനിമയുമായി ബന്ധപ്പെട്ട് തമിഴ്‌സിനിമയില്‍ ഉയരുന്ന വന്‍ വിവാദത്തില്‍ സിനിമയുടെ സന്‍സര്‍ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. സിനിമയുടെ നിര്‍മ്മാതാവായി സര്‍ട്ടിഫിക്കറ്റില്‍ ചേര്‍ത്തിട്ടുള്ളത് അമീര്‍ സുല്‍ത്താന്റെ പേരാണ്. സിനിമയുടെ സംവിധായകനായ അമീര്‍ സൂല്‍ത്താനും കാര്‍ത്തിയുടേയും സൂര്യയുടെയും ബന്ധുവുമായ കെ.ഇ. ജ്ഞാനവേലുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായതാണ് വിവാദമായി മാറിയത്. കാര്‍ത്തിയുടെ ഇരുപത്തഞ്ചാമത് സിനിമയുമായി ബന്ധപ്പെട്ട് അടുത്തിടെ കാര്‍ത്തി നടത്തിയ ഒരു പരിപാടിയോടെയാണ് വിവാദം തുടങ്ങിയത്. കാര്‍ത്തിക്ക് അവസരം നല്‍കിയ സംവിധായകരെയെല്ലാം ക്ഷണിച്ച ചടങ്ങില്‍ ആദ്യ സിനിമ Read More…