ജയില്‍ തടവുപുള്ളികള്‍ക്കായി സെക്സ് റൂം ആരംഭിച്ച് ഇറ്റലി. ഇറ്റലിയിലെ ഉംബ്രിയയിലെ ടെർണിയിലെ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഒരു തടവുകാരന് വനിതാ പങ്കാളിയുമായി സ്വകാര്യ സന്ദര്‍ശനം അനുവദിച്ചുകൊണ്ടാണ് വെള്ളിയാഴ്ച മുതല്‍ ആദ്യമായി ഈ സംവിധാനം തുടങ്ങിയത്. തടവുകാര്‍ക്ക് അവരുടെ പങ്കാളികളുമായി സ്വകാര്യ കൂടിക്കാഴ്ചയ്ക്കുള്ള അവകാശം അംഗീകരിച്ച കോടതി വിധിയെ തുടർന്നാണ് പുതിയ സൗകര്യം ഇറ്റലി അനുവദിച്ചത്. സംഭവത്തിലെ ആളുകളുടെ സ്വകാര്യത നിലനിർത്തേണ്ടതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുപറയാനാകില്ലെന്ന് ഉംബ്രിയയിലെ പ്രിസണേഴ്‌സ് റൈറ്റ്‌സ് ഓംബുഡ്‌സ്മാൻ ഗ്യൂസെപ്പെ കഫോറിയോ പറഞ്ഞു. അടുത്ത ദിവസങ്ങളിൽ Read More…
Tag: partner
ജോലിക്ക് പോകുംമുമ്പ് പങ്കാളിക്ക് ചുംബനം നല്‍കാറുണ്ടോ? ആയുസ്സ് വര്‍ധിക്കും!
ദിവസവും ജോലിക്ക് പോകും മുന്‍പ് പങ്കാളിക്ക് സ്‌നേഹത്തോടെ ചുംബനം നല്‍കുന്ന പുരുഷനാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്കൊരു സന്തോഷ വാര്‍ത്ത. ഈ ശീലം നിങ്ങളുടെ ആയുസ്സ് വര്‍ധിക്കാന്‍ സഹായിക്കും. ഇത്തരത്തില്‍ ചുംബനം നല്‍കുന്ന പുരുഷന്മാര്‍ ചുംബനം നല്‍കാത്തവരെ അപേക്ഷിച്ച് നാല് വര്‍ഷം കൂടുതല്‍ ജീവിക്കാനുള്ള സാധ്യത അധികമാണെന്ന് അമേരിക്കന്‍ മനശാസ്‌ത്രജ്ഞനും വാഷിങ്‌ടണ്‍ സര്‍വകലാശാലയിലെ പ്രഫസര്‍ എമറിറ്റസുമായ ജോണ്‍ ഗോട്ട്‌മാന്‍ അഭിപ്രായപ്പെടുന്നു. അടുത്തിടെ നല്‍കിയ ദ ഡയറി ഓഫ് എ സിഇഒ പോഡ്‌കാസ്‌റ്റിലാണ് പ്രഫ. ഗോട്ട്‌മാന്‍ ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. 1980ല്‍ Read More…
ഉറക്കം ഒറ്റയ്ക്കാണോ? പങ്കാളിയെ പുണര്‍ന്ന് ഉറങ്ങുന്നത് ആരോഗ്യത്തിന് നല്ലതെന്ന് പഠനം
നല്ല വിശ്രമം ലഭിക്കുന്നതിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമായി പങ്കാളിയുമൊത്ത് ഒരു കിടക്കയില്‍ കെട്ടിപ്പിടിച്ചോ കൈകള്‍ കോര്‍ത്തുപിടിച്ചോ ഉറങ്ങിയാല്‍ മതിയെന്ന് പഠനങ്ങള്‍. ഇങ്ങനെ ഒരുമിച്ചുറങ്ങുന്ന ദമ്പതികള്‍ക്ക് ദീര്‍ഘവും നിലവാരമുള്ളതുമായ ഉറക്കം ലഭിക്കുമെന്നും കാലങ്ങള്‍ കഴിയുമ്പോള്‍ ഉറക്കിത്തിലെ അവരുടെ ഹൃദയത്തിന്റെ താളംപോലും ഒന്നായി തീരുമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഈ ഗുണങ്ങള്‍ ലഭിക്കുന്നത് വൈകാരികമായി അടുപ്പമുള്ള ദമ്പതികള്‍ ഒരുമിച്ചുറങ്ങിയാല്‍ മാത്രമായിരിക്കും. വൈകാരികവും ശാരീരകവുമായ ഒരു സുരക്ഷിതത്വബോധം ഒരുമിച്ചുള്ള ഉറക്കം പങ്കാളികള്‍ക്ക് നല്‍കുമെന്ന് നോര്‍ത്ത് വെല്‍ സ്റ്റാറ്റെന്‍ ഐലന്‍ഡ് യുണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഇന്‍സ്റ്റിറ്റ്യൂട്ട് Read More…
കാമുകിയുടെ മുന്നില്‍ ‘ഹീറോ’ ആകണോ? വില്ലനാകാന്‍ ഈ മലേഷ്യക്കാരന്‍ റെഡിയാണ്…!
ഹീറോ കളിച്ച് പ്രണയം നേടിയെടുക്കാന്‍ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിക്ക് മുന്നില്‍ വില്ലന്മാരെ വാടകയ്ക്ക് എടുത്ത് തല്ലിയോടിക്കുന്ന രംഗങ്ങള്‍ നമ്മള്‍ സിനിമയില്‍ പതിവായി കാണാറുള്ളതാണ്. എന്നാല്‍ സംഭവം സത്യമാക്കാന്‍ ഒരു മലേഷ്യക്കാരാന്‍ ദേ ഇവിടെ റെഡിയാണ്. പങ്കാളികള്‍ക്ക് മുന്നില്‍ നായകനായി അഭിനയിക്കാന്‍ ആളുകളെ സഹായിക്കുന്ന ‘വാടകയ്ക്ക് വില്ലന്‍’ സേവനം വാഗ്ദാനം ചെയ്ത ഷാസാലി സുലൈമാന്‍ എന്ന 28 കാരനാണ് രംഗത്ത് വന്നിരിക്കുന്നത്. തന്റെ സേവനം വിവരിച്ച് ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ശ്രദ്ധ ആകര്‍ഷിച്ചു. മലേഷ്യയുടെ വടക്കുപടിഞ്ഞാറന്‍ നഗരമായ ഇപ്പോയില്‍ Read More…
സന്തോഷകരമായ ദാമ്പത്യത്തിന് ; പങ്കാളിയോട് ഒരിക്കലും പറയരുതാത്ത കാര്യങ്ങള്‍
സന്തോഷകരമായ ദാമ്പത്യത്തിന് നിരവധി കാര്യങ്ങള്‍ക്ക് പ്രധാന്യം ഉണ്ട്. പരസ്പരം സ്നേഹവും, ബഹുമാനവും, പരിഗണനയും, മനസിലാക്കലുമൊക്കെ അവിടെ ആവശ്യമാണ്. പരസ്പരം മനസിലാക്കുന്ന പോലെ തന്നെ വേണ്ടുന്ന ഒന്നാണ് പരസ്പരം സംസാരിയ്ക്കുമ്പോള്‍ പാലിയ്ക്കേണ്ട മര്യാദകളും. പലപ്പോഴും ആലോചിയ്ക്കാതെ പറയുന്ന പല വാക്കുകളും ദാമ്പത്യത്തെ തകര്‍ച്ചയിലേയ്ക്ക് നയിക്കാം. പങ്കാളിയോട് ഒരിക്കലും പറയരുതാത്ത കാര്യങ്ങള്‍ എന്തെല്ലാമാണന്ന് നോക്കാം…..
പങ്കാളിയെ സന്തോഷിപ്പിക്കാന്‍ ഇക്കാര്യങ്ങളിലൂടെ നിങ്ങള്‍ക്ക് സാധിക്കും
ജീവിതപങ്കാളികള്‍ തമ്മിലുള്ള ഐക്യത്തിന് പരസ്പരം മനസിലാക്കുക എന്നത് പ്രധാന കാര്യമാണ്. പരസ്പരം മനസിലാക്കിയെങ്കില്‍ മാത്രമേ എന്താണ് തന്റെ പങ്കാളിയ്ക്ക് വേണ്ടതെന്ന് അറിയാന്‍ സാധിയ്ക്കൂ. മാനസികമായി ബുദ്ധിമുട്ടിലായിരിക്കുന്ന പങ്കാളിക്ക് ആശ്വാസം പകരാന്‍ ചെറിയ കാര്യങ്ങള്‍ പോലും ചെയ്താല്‍ മതിയാവും. കഠിനമായ സാഹചര്യത്തിലൂടെയാണ് പങ്കാളി കടന്നുപോവുന്നതെങ്കില്‍ അവരെ പിന്തുണയ്ക്കേണ്ടതും മനസ്സിലാക്കേണ്ടതും ക്ഷമയോടെ കൈകാര്യം ചെയ്യേണ്ടതും പ്രധാനമാണ്. പങ്കാളിയെ തിരിച്ച് ജീവിതത്തിലേക്ക് കൊണ്ടു വരാനും അവരെ സന്തോഷിപ്പിയ്ക്കാനും ഇക്കാര്യങ്ങളിലൂടെ നിങ്ങള്‍ക്ക് സാധിയ്ക്കും…. * ക്ഷമയോടെ പെരുമാറുക, മനസ്സിലാക്കുക – ചിലയവസരങ്ങള്‍ പ്രധാനപ്പെട്ടവയാണ്, Read More…