Health

പൂച്ചയുടെ വിസര്‍ജ്ജ്യത്തിലെ പരാന്നജീവി അള്‍സ്‌ഹൈമേഴ്‌സിന് പരിഹാരം!

പൂച്ചയുടെ വിസര്‍ജ്ജ്യത്തില്‍ കാണപ്പെടുന്ന ഒരു തരം പരാന്ന ജീവി അള്‍സ്‌ഹൈമേഴ്‌സ് , പാര്‍ക്കിന്‍സണ്‍സ് പോലുള്ള നാഡീവ്യൂഹ പരമായ രോഗങ്ങളുടെ ചികിത്സയില്‍ ഫലപ്രദമായ മാറ്റമുണ്ടാക്കുമെന്നാണ് പഠനം. ഗ്ലാസ്‌ഗോ സര്‍വകലാശാലകളും ടെല്‍ അവീവ് സര്‍വകലാശാലയും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് ടോക്‌സോപ്ലാസ്മ ഗോണ്ടി എന്ന ഈ പരാന്ന ജീവിയുടെ വ്യതിയാനം വരുത്തിയ വകഭേദത്തിന് രോഗചികിത്സയ്ക്കായുള്ള പ്രോട്ടീനുകളെ നേരിട്ട് തലച്ചോറിലേക്ക് എത്തിക്കാനായി സാധിക്കുമെന്നാണ്. അള്‍സ്ഹൈമേഴ്സ്, പാര്‍ക്കിന്‍സണ്‍സ്, റെറ്റ് സിന്‍ഡ്രോം എന്നിവ പോലുള്ള നാഡീവ്യൂഹ രോഗങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള പ്രോട്ടീന്‍ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടിരിക്കുന്നു. Read More…