പാരീസ് 2024 ഒളിമ്പിക്‌സില്‍ ആദ്യമായി കൊണ്ടുവന്ന ബ്രേക്ക് ഡാന്‍സ് ഇവന്റില്‍ ഇന്ത്യയ്ക്ക് തീര്‍ച്ചയായിട്ടും ഒരു പ്രതിനിധി ഇല്ലായിരുന്നു. എന്നിട്ടും ‘ഇന്ത്യ’ എന്ന പേര് തരംഗമുണ്ടാക്കി. ഒരു ഇന്ത്യന്‍ അത്‌ലറ്റല്ല, ഡച്ചുകാരിയാണ് ശ്രദ്ധനേടിയത്. ഒളിമ്പിക്‌സില്‍ ആദ്യമായി ഉള്‍പ്പെടുത്തിയ ബ്രേക്ക്ഡാന്‍സില്‍ ആദ്യ വിജയം നേടിയയാള്‍ ഇന്ത്യ സര്‍ദ്ജോയാണ്. നെതര്‍ലന്‍ഡ്‌സിലെ ഹേഗില്‍ നിന്നുള്ള 18 വയസ്സുള്ള ബി-ഗേള്‍ ഇന്ത്യ സര്‍ദ്ജോ ബ്രേക്കിംഗിലെ ആദ്യ മത്സരാര്‍ത്ഥിയായി ഒളിമ്പിക് ചരിത്രത്തില്‍ തന്റെ പേര് എഴുതിച്ചേര്‍ത്തു.ആദ്യം ഫുട്ബോളായിരുന്നു ഇഷ്ട വിഷയമെങ്കിലും പിന്നീട് ഹിപ്-ഹോപ്പില്‍ രസം കയറിയതോടെ Read More…
Tag: parisolympics
ഒരാഴ്ച്ചക്കിടെ മനുവിന്റെ ബ്രാന്‍ഡ് മൂല്യം വര്‍ധിച്ചത് ആറിരട്ടി; വെറും ഒരു പരസ്യത്തിന് ലഭിക്കുന്നത് കോടികള്‍
ഒരൊറ്റ ചോദ്യംമതി ഒരാളുടെ ജീവിതംമാറാമറിയാന്‍ എന്നതുപോലെ ഈ ഇരട്ടമെഡല്‍ നേട്ടം മനുവിന്റെ ജീവിതത്തെ മാറ്റിമറിക്കുകയാണ്.പാരീസ് ഒളിംപിക്സിലൂടെ കായികലോകത്ത് തന്നെ സൂപ്പര്‍ താരമായി മാറിയിരിക്കുന്നു മനു ഭാക്കര്‍. ഒളിംപിക്സില്‍ ഇരട്ട വെങ്കല മെഡല്‍ നേട്ടവുമായി ഇന്ത്യന്‍ കായിക ലോകത്തെ പുത്തന്‍ താരോദയമായി മാറിയിരിക്കുകയാണ് മനു ഭാക്കര്‍ എന്ന 22 കാരി. ആറിരട്ടിയോളമാണ് മനുവിന് ബ്രാന്‍ഡ് മുല്യം കഴിഞ്ഞ ഒരാഴ്ച്ചയ്ക്കുള്ളില്‍ വര്‍ധിച്ചത്. തങ്ങളുടെ ബ്രാന്‍ഡ് അംബാസഡാറാകാനായി നാല്പതിലേറെ കമ്പനികളാണ് മുവിന കാത്തിരിക്കുന്നത്. ഒളിംപിക്സിന് മുന്‍പ് 20 മുതല്‍ 25 ലക്ഷം Read More…
മാര്‍ത്തയുടെ സ്വപ്നം ഇനിയും അവസാനിച്ചിട്ടില്ല ; ഒളിമ്പിക്സ് സ്വര്‍ണ്ണത്തോടെ മടങ്ങാന്‍ താരത്തിന് അവസരം
ഒളിമ്പിക്‌സ് സ്വര്‍ണത്തോടെ വിടപറയണമെന്ന മാര്‍ത്തയുടെ സ്വപ്നം ഇനിയും അവസാനിച്ചിട്ടില്ല. ഗ്രൂപ്പ് ഘട്ടങ്ങളില്‍ സ്പെയിനിനെതിരെ അവര്‍ക്ക് മാര്‍ച്ചിംഗ് ഓര്‍ഡറുകള്‍ ലഭിച്ചപ്പോള്‍ താരത്തിന്റെ കരിയറിന് ദുരന്തപര്യവസാനം എന്ന് ഫുട്ബോള്‍ ലോകം ആശങ്കപ്പെട്ടെങ്കിലും ബ്രസീലിന്റെ മഞ്ഞക്കിളികള്‍ തങ്ങളുടെ ഇതിഹാസ വനിതാ താരത്തെ സ്വര്‍ണ്ണമെഡലോടെ മടക്കാനാണ് ഉദ്ദേശിക്കുന്നത്. സെമിഫൈനലില്‍ പുറത്തിരിക്കേണ്ടി വന്ന താരത്തിന് ഫൈനലില്‍ അമേരിക്കയ്ക്ക് എതിരേ കളത്തിലെത്താനാകും. ഒളിമ്പിക്സിലെ വനിതാഫുട്ബോളില്‍ സ്പെയിനെ തോല്‍പ്പിച്ച് ബ്രസീല്‍ കലാശപ്പോരിന് യോഗ്യത നേടിയിരിക്കുകയാണ്. രണ്ടിനെതിരേ നാലു ഗോളുകള്‍ക്കായിരുന്നു ബ്രസീല്‍ സ്പെയിനെ കീഴടക്കിയത്. നേരത്തേ ഗ്രൂപ്പ് ഘട്ടത്തില്‍ Read More…
“ആദ്യത്തെ കിറ്റ് വാങ്ങിത്തരാന്‍ പശുവിനെ വിറ്റ അച്ഛൻ, ആ ത്യാഗം ഉള്ളില്‍ ഒരു തീ ആളിക്കത്തിച്ചു”: നന്ദി പറഞ്ഞ് ശ്രീജേഷ്
ഇന്ത്യയുടെ പുരുഷ ഹോക്കി ടീം സ്പെയിനിനെതിരെ 2-1 ന് അവിസ്മരണീയമായ വിജയം നേടിയാണ് തങ്ങളുടെ മുന്‍ നായകനും ഇന്ത്യന്‍ ഹോക്കിയിലെ ഇതിഹാസ ഗോള്‍കീപ്പറായ പി.ആര്‍. ശ്രീജേഷിന് യാത്രയയപ്പ് നല്‍കിയത്. പാരീസ് 2024 ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ടീം തുടര്‍ച്ചയായി രണ്ട് ഒളിമ്പിക്സുകളിലാണ് വെങ്കലമെഡല്‍ നേട്ടമുണ്ടാക്കിയത്. 1972 ന് ശേഷം ഈ നേട്ടം ആദ്യമാണ് ഇന്ത്യയുടെ സമീപകാല ഹോക്കി വിജയങ്ങളിലെ പ്രധാന വ്യക്തിയായ ശ്രീജേഷ് ഇന്ത്യയുടെ 13 ഒളിമ്പിക് ഹോക്കി മെഡലുകളുടെ റെക്കോര്‍ഡ് നേട്ടമുണ്ടാക്കിയാണ് മടങ്ങുന്നത്. സോഷ്യല്‍ Read More…
പരസ്യമായി ഇങ്ങനെയൊക്കെ ചെയ്യാമോ? കായിക മന്ത്രിയുടെ പരസ്യ ചുംബനമേറ്റുവാങ്ങി ഫ്രഞ്ച് പ്രസിഡന്റ്; വൈറല്‍
വെള്ളിയാഴ്ച നടന്ന 2024 ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങിനിടെ തന്റെ കായിക മന്ത്രിയുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്ക്രോണ്‍ ചുംബനം പങ്കിട്ടത് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നു. 46 കാരിയായ കായിക മന്ത്രി അമേലി ഔഡിയ-കാസ്റ്റെറ തന്റെ ഒരു കൈ മാക്ക്രോണിന്റെ കഴുത്തില്‍ ചുറ്റിപ്പിടിച്ച് അദ്ദേഹത്തിന്റെ കഴുത്തില്‍ ചുംബിക്കുന്നത് പ്രചരിക്കുന്ന ഫോട്ടോയില്‍ കാണാം. അവരുടെ മറ്റേ കൈ ഫ്രഞ്ച് പ്രസിഡന്റിന്റെ കൈയില്‍ മുറുകെ പിടിച്ചിരിക്കുന്നു. ഫ്രഞ്ച് പ്രധാനമന്ത്രി ഗബ്രിയേല്‍ അടല്‍ തന്റെ നോട്ടം ഒഴിവാക്കാന്‍ ശ്രമിക്കുന്നതും ചിത്രത്തില്‍ കാണാം. Read More…