Good News

ചെറുപ്രായത്തില്‍ പോളിയോ കുത്തിവയ്പ്പില്‍ കാലുകള്‍ തളര്‍ന്നു; സുവര്‍ണ നേട്ടങ്ങളുമായി സുവര്‍ണ രാജ്

സുവര്‍ണ രാജിന്റെ ജീവിതം വളരെ വിസ്മയങ്ങള്‍ നിറഞ്ഞതാണ്. ദേശീയ മെഡലുകള്‍ സ്വന്തമാക്കുന്നതിന് മുതല്‍ രാജ്യന്തര മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതു വരെ വൈകല്യം ഒരിക്കലും അവളുടെ ശരീരത്തിനെയോ മനസ്സിനെയോ തളര്‍ത്തിയിരുന്നില്ല. സുവര്‍ണ ഒരു പാരാ അത്ലീറ്റും ആക്സസിബിലിറ്റി അഭിഭാഷകയുമാണ്. സ്വന്തം ജീവിതം കൊണ്ടാണ് സ്വപ്നം സാക്ഷാത്കരിക്കാന്‍ ആഗ്രഹിക്കുന്നവരെ ഇവര്‍ പ്രചോദിപ്പിക്കുന്നത്. പോളിയോ ബാധിച്ച് തന്റെ ഇരുകാലുകളും തളര്‍ന്നിട്ടും വിവാഹിതയായി കുടുംബജീവിതം നയിക്കാനും ഒരു കായികതാരമായി ഇന്ത്യയ്ക്കുവേണ്ടി പല മത്സരങ്ങളില്‍ മെഡലുകള്‍ വാരികൂട്ടാനും സുവര്‍ണയെ സഹായിച്ചത് മനോധൈര്യമാണ്. രണ്ടാം വയസ്സില്‍ Read More…

Health

ഈ നിശബ്ദ ലക്ഷണങ്ങളുണ്ടോ? പക്ഷാഘാതമാകാം, അറിയുക ഇക്കാര്യങ്ങള്‍

നമ്മുടെ തലച്ചോറിന് സുഗമമായി പ്രവര്‍ത്തിക്കാന്‍ തുടര്‍ച്ചയായി ഉള്ള ഓക്‌സിജന്‍ വിതരണവും പോഷകവും ആവശ്യമാണ്. ഇവയുടെ വിതരണം തടസപ്പെടുകയോ നിലയ്ക്കുകയോ ചെയ്യുമ്പോള്‍ തലച്ചോറിലെ കോശങ്ങള്‍ നശിച്ചു തുടങ്ങുന്നു. ഇത് പക്ഷാഘാതത്തിലേക്ക് നയിക്കുന്നു. പക്ഷാഘാതം പ്രധാനമായും രണ്ട് തരത്തിലാണുള്ളത്. ഒന്നാമത്തേത് ഇസ്‌കീമിക് സ്‌ട്രോക്. 85 ശതമാനത്തില്‍ അധികം സ്‌ട്രോക്കുകളും ഈ വിഭാഗത്തില്‍പ്പെടുന്നു. തലച്ചോറിലേക്കുള്ള രക്തധമനികള്‍ ചുരുങ്ങുകയോ രക്തം കട്ടപിടിച്ച് രക്തത്തിന്റെ ഒഴുക്ക് തടസപ്പെടുകയോ ചെയ്യുന്നതിനെയാണ് ഇസ്‌കീമിക് സ്‌ട്രോക്ക് എന്ന് പറയുന്നത്. രണ്ടാമത്തേത് ഹെമറാജിക് സ്‌ട്രോക്. തലച്ചോറിലെ രക്തക്കുഴല്‍ പൊട്ടി രക്തസ്രാവമുണ്ടാകുന്നതാണ് Read More…