Healthy Food

പ്രാതലിനൊപ്പവും പപ്പായ; കഴിച്ചോളൂ ഗുണങ്ങള്‍ ഏറെ, രോഗങ്ങള്‍ ചെറുക്കാം

പച്ച പപ്പായയും പഴുത്ത പപ്പായയും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. പപ്പായ വിവിധ ഭാവത്തില്‍ നമ്മുടെ തീന്‍മേശയിലെത്തുന്നുണ്ട്. തോരനായും കറിയായും പപ്പായ മലയാളിയുടെ പ്രിയ വിഭവങ്ങളിലൊന്നാണ്. കേരളത്തി ല്‍ വിവിധ ദേശങ്ങളില്‍ പപ്പായയ്ക്ക് പല പേരുകളാണ്. ഇതിന്റെ ഗുണങ്ങളാകട്ടെ എണ്ണിയാലൊടുങ്ങാത്തതാണ്… വണ്ണം കുറയ്ക്കാനാഗ്രഹിക്കുന്നവര്‍ക്കും ഡയറ്റ് പിന്തുടരുന്നവര്‍ക്കും ഏറെ ഗുണപ്രദമാണ് പഴമായും പച്ചക്കറിയായും ഉപയോഗിക്കുന്ന പപ്പായ. വിറ്റാമിനുകള്‍, ധാതുക്കള്‍,ആന്റി ഓക്സിഡന്റുകള്‍, ഫൈബര്‍ ഇവയെല്ലാം പപ്പായയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതോടൊപ്പം മുഖത്തിന്റെ തിളക്കം നിലനിര്‍ത്താനും പപ്പായ സഹായിക്കുന്നുണ്ട്. പ്രകൃതിദത്തമായ Read More…

Healthy Food

പപ്പായ കഴിക്കൂ… പ്രായം കുറയ്ക്കാം, പിന്നെയുമുണ്ട് ആരോഗ്യ ഗുണങ്ങള്‍

നാട്ടിന്‍പുറങ്ങളില്‍ സുലഭമായി ലഭിക്കുന്ന പപ്പായ അത്ര നിസാരക്കാരനല്ല. സ്ഥിരമായി പപ്പായ കഴിക്കുന്നത് സൗന്ദര്യം നിലനിര്‍ത്തുന്നതിനോടൊപ്പം ത്വക്ക് രോഗങ്ങള്‍ മുതല്‍ കാന്‍സറിനെ വരെ ചെറുക്കാന്‍ സഹായിക്കുന്നു. ശരീരത്തിന് ആവശ്യമായ ഒട്ടേറെ രാസഘടകങ്ങളുടെ ഉറവിടമാണ് പപ്പായ. കൂടാതെ യൗവനം നിലനിര്‍ത്താനും സഹായിക്കുന്നു. പോളിസാക്കറൈഡുകളും ധാതുക്കളും എന്‍സൈമുകളും പ്രോട്ടീനുകളും ധാരാളം അടങ്ങിയ പപ്പായയില്‍ വിറ്റാമിന്‍ എയും വിറ്റാമിന്‍ സിയും അടങ്ങിയിട്ടുണ്ട്. കൂടാതെ കരോട്ടിന്‍, ബീറ്റാ കരോട്ടിന്‍ എന്നീ ഘടകങ്ങള്‍ അടങ്ങിയിട്ടുളളതിനാല്‍ കാന്‍സറിനെ ചെറുക്കാനും പപ്പായ സഹായകരമാകും. പപ്പായയില്‍ അടങ്ങിയിരിക്കുന്ന വിവിധ എന്‍സൈമുകള്‍ Read More…

Featured Health

ഈ ഭക്ഷണത്തിലൂടെ ദഹനപ്രശ്നങ്ങള്‍ പരിഹരിയ്ക്കാം

ആരോഗ്യപ്രദമായ ഭക്ഷണശീലത്തിലൂടെ മാത്രമേ ശരീരത്തിന്റെ ദഹനവ്യവസ്ഥാ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിയ്ക്കുകയുള്ളുവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. നാരുകള്‍ ഇല്ലാത്ത ഭക്ഷണവും പ്രോബയോട്ടിക് ആഹാരങ്ങള്‍ കഴിക്കാത്തതും ദഹനപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ദഹനപ്രശ്നങ്ങള്‍ പരിഹരിച്ച്, ആരോഗ്യമുള്ള ശരീരത്തിന് സഹായിക്കുന്ന ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം…..