ഓഫീസിലേക്ക് ചൂടുള്ള പേപ്പർ കപ്പുകളിൽ കോഫി കൊണ്ടുപോകുന്നവർക്കായി ഇതാ ഒരു മുന്നറിയിപ്പ്. പേപ്പർ കപ്പുകളിൽ ചൂടുള്ള പാനീയങ്ങൾ ഒഴിക്കുമ്പോൾ ലക്ഷക്കണക്കിന് മൈക്രോപ്ലാസ്റ്റിക് കണങ്ങൾ അതിലേക്ക് കലരുന്നുണ്ടെന്ന് ഓസ്ട്രേലിയയിലെ ക്വീൻസ്ലാന്റ് സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തി. സാധാരണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കോട്ടിംഗുള്ള (പോളിഎത്തിലീൻ) കപ്പുകളിലും, പരിസ്ഥിതി സൗഹൃദമെന്ന് അവകാശപ്പെടുന്ന ബയോഡീഗ്രേഡബിൾ കോട്ടിംഗുള്ള (PLA) കപ്പുകളിലും നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. വിസ്മയകരമെന്നു പറയട്ടെ, പരിസ്ഥിതി സൗഹൃദ ബയോഡീഗ്രേഡബിൾ കപ്പുകളാണ് സാധാരണ പേപ്പർ കപ്പുകളേക്കാൾ 12 മടങ്ങ് കൂടുതൽ പ്ലാസ്റ്റിക് കണങ്ങൾ Read More…

