കാലാവസ്ഥാവ്യതിയാനത്തിന്റെ സൂചനകള്‍ നല്‍കി അനേകം മാറ്റങ്ങളും കോട്ടങ്ങളുമാണ് പ്രകൃതിയില്‍ സംഭവിച്ചൂകൊണ്ടിരിക്കുന്നത്. കശ്മീരിലെ ചില വിനോദസഞ്ചാര കേന്ദ്രങ്ങളായ താഴ്‌വാരത്ത് ഹിമപാതം ഏറെ വൈകിയെത്തിയത് ഫെബ്രുവരി ആദ്യവാരം വാര്‍ത്തയായിരുന്നു. സമാനഗതിയില്‍ ലഡാക്കിലെ പ്യൊംഗ്യോംഗ് തടാകത്തിലേക്കും ശൈത്യകാലം കടന്നുവന്നത് ഇത്തവണ ഏറെ വൈകി. ജനുവരി പകുതിയോടെ തുടങ്ങേണ്ട അതിശൈത്യം പാംഗോംഗ് തടാകത്തെ ഇത്തവണ ബാധിച്ചത് ഒരുമാസം വൈകി. പാംഗോംഗ് തടാകം അതിശൈത്യത്തെ തുടര്‍ന്ന് ഉറഞ്ഞുപോയത് ഫെബ്രുവരിയിലായിരുന്നു. തടാകത്തിന്റെ പ്രകൃതിദത്തമായ വാര്‍ഷിക മരവിപ്പിക്കല്‍ ഈ വര്‍ഷം മൂന്നാഴ്ചയോളം വൈകി. പരിസ്ഥിതി ലോല മേഖലയില്‍ Read More…