യുഎഇയിൽ നടക്കാനിരിക്കുന്ന വനിതാ ഏഷ്യാ കപ്പ് ടൂർണമെന്റിനായി വേറിട്ട രീതിയിലുള്ള പരിശീലനത്തിലാണ് പാകിസ്ഥാൻ വനിതാ ക്രിക്കറ്റ് ടീം. ലാഹോറിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ നടക്കുന്ന ക്യാമ്പിൽ പുരുഷ ടീമിനെതിരെ 20 ഓവർ മത്സരങ്ങൾ കളിച്ചാണ് അവർ ടൂർണമെന്റിനായി ഒരുങ്ങുന്നത്. കൗമാരക്കാരും മുതിർന്നവരുമായ ആൺകുട്ടികളുടെ ടീമിനെതിരെയാണ് പാകിസ്ഥാൻ വനിതകൾ ട്വന്റി-20 മത്സരങ്ങൾ കളിച്ചതെന്ന് ക്രിക്ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. കടുത്ത സമ്മർദ്ദമുള്ള സാഹചര്യങ്ങളിൽ മികച്ച രീതിയിൽ തീരുമാനങ്ങൾ എടുക്കാനും ശക്തരായ എതിരാളികളെ നേരിടാനും കളിക്കാരെ പ്രാപ്തരാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. Read More…

