കൊളംബോ: ഇന്ത്യയും പാകിസ്‌താനും തമ്മില്‍ നടന്ന വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് മത്സരം പ്രാണികള്‍ തടസപ്പെടുത്തി. പ്രാണികള്‍ കൂട്ടത്തോടെ പറന്നെത്തിയതോടെ താരങ്ങള്‍ മത്സരം നിര്‍ത്തി വയ്‌ക്കാന്‍ നിര്‍ബന്ധിതരായി. ആദ്യം പുക മരുന്ന് ഉപയോഗിച്ചു പ്രാണികളെ തുരത്തി. പക്ഷേ സ്‌റ്റേഡിയത്തിലെ ഫ്‌ളഡ്‌ലൈറ്റുകള്‍ പ്രാണികളെ കൂട്ടത്തോടെ ആകര്‍ഷിച്ചു. 15 മിനിറ്റ് മത്സരം തടസപ്പെട്ടു. പാക് ഓഫ് സ്‌പിന്നര്‍ രമീന്‍ ഷാമിമിന്റെ കണ്ണില്‍ പ്രാണി കുടുങ്ങുകയും ചെയ്‌തു. 38-ാം ഓവറിലായിരുന്നു സംഭവം. സൂര്യന്‍ അസ്‌മതിച്ചതിനു പിന്നാലെയാണു പ്രാണികളെത്തിയത്. പാക് ബൗളര്‍ നഷ്‌റ Read More…

