ദോഹ: റൈസിങ് സ്റ്റാർസ് ഏഷ്യാകപ്പിലെ ഇന്ത്യ–പാക്കിസ്ഥാൻ പോരാട്ടത്തിനിടെ ടോസ് സമയത്ത് നാടകീയ രംഗങ്ങൾ. മാച്ച് റഫറിക്ക് പറ്റിയ പിഴവ് കാരണം ഇന്ത്യയ്ക്ക് അനുകൂലമായി ലഭിച്ച ടോസ്, പാക്കിസ്ഥാൻ ക്യാപ്റ്റൻ ഇടപെട്ട് തിരുത്തിച്ചു. ടോസിനായി എത്തിയപ്പോൾ ഇരു ടീമുകളുടെയും ക്യാപ്റ്റൻമാർ പരസ്പരം മുഖം നോക്കാനോ ഹസ്തദാനം ചെയ്യാനോ തയാറായില്ല. ഇതിനു പിന്നാലെയാണ് ടോസ് സംബന്ധിച്ച ആശയക്കുഴപ്പം ഉടലെടുത്തത്. പാക്കിസ്ഥാൻ ക്യാപ്റ്റൻ അബ്ദുൽ സമദ് ‘ഹെഡ്സ്’ ആയിരുന്നു വിളിച്ചത്. എന്നാൽ നാണയം നിലത്തു വീണപ്പോൾ ‘ടെയ്ൽ’ ആണെന്ന് തെറ്റിദ്ധരിച്ച മാച്ച് Read More…

