പാകിസ്താന് ശക്തമായ തിരിച്ചടി നല്‍കിയ ഓപ്പറേഷന്‍ സിന്ദൂരത്തിനിടെ ജമ്മു കാശ്മീരിലെ അഖ്നൂര്‍ സെക്ടറിനെ തുടര്‍ച്ചയായി മൂന്ന് രാവും പകലും കാത്തുസൂക്ഷിച്ചത് ഏഴ് വനിതാ ബിഎസ്എഫ് ഉദ്യോഗസ്ഥര്‍. പാകിസ്താന്റെ വെടിനിര്‍ത്തല്‍ ലംഘനത്തിന് ഈ മേഖലയില്‍ തിരിച്ചടി നല്‍കിയത് ഈ ഏഴംഗ സംഘമാണ്. കമാന്‍ഡിംഗ് ഓഫീസര്‍, അസിസ്റ്റന്റ് കമാന്‍ഡന്റ് നേഹ ഭണ്ഡാരി, രണ്ട് ഫോര്‍വേഡ് പോസ്റ്റുകളുടെ പ്രതിരോധത്തിന് നേതൃത്വം നല്‍കുക മാത്രമല്ല, പീരങ്കിപ്പടകളെയും സൈനിക നീക്കങ്ങളെയും ഏകോപിപ്പിക്കുകയും ചെയ്തു. ഇന്ത്യയില്‍ സ്ത്രീകള്‍ പോരാട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആദ്യ ഉദാഹരണമാണിത്. Read More…