Good News

ഈ മലയാളി നായ പരിശീലകയുടെ കൈകളിൽ തോക്കും വഴങ്ങും; അസം റൈഫിൾസിലെ ശ്രീലക്ഷ്മി

കരസേനയുടെ ഭാഗമായ അസം റൈഫില്‍സിലെ ആദ്യത്തെ വനിതാ ഡോഗ് ഹാന്‍ഡിലറാകാനായി മലയാളി . കണ്ണൂര്‍ സ്വദേശി പി വി ശ്രീലക്ഷ്മിയാണ് ഈ ബഹുമതിയ്ക്ക് അര്‍ഹയായത്. ഇത് പരമ്പരാഗതമായി പുരുഷ കേന്ദ്രീകൃതമായ മേഖലയാണ്. പുതിയ വീട്ടില്‍ പ്രഭാകരന്‍- ഷീജ ദമ്പതികളുടെ മകളാണ് ശ്രീലക്ഷ്മി. പഠിക്കുമ്പോള്‍ തന്നെ സൈനിക സേവനമായിരുന്നു ഇഷ്ടമേഖല. 2023ല്‍ അസം റൈഫിള്‍സിന്റെ ഭാഗമാകാനായി ശ്രീലക്ഷ്മി എസ്എസ് സിജിഡി പരീക്ഷ എഴുതിയിരുന്നു.ട്രെയിനിങ്ങിന് ശേഷം അരുണാചല്‍ പ്രദേശിലെ ചങ്‌ലാങ്ങിലാണ് നിയമനം ലഭിച്ചത്. അതിന് ശേഷം മേഘാലയയിലെ ഷില്ലോങ്ങിലും സേവനമനുഷ്ഠിച്ചു. Read More…