ഡോ. പി.സരിന് എതിരെ ലൈംഗികാരോപണം ഉന്നയിച്ച ട്രാൻസ്‌ജെൻഡർ യുവതിയും കോൺഗ്രസ് അനുഭാവിയുമായ രാഗ രഞ്ജിനിക്കെതിരെ മാനനഷ്ട നോട്ടിസ് അയച്ചതായി സരിന്റെ ഭാര്യ ഡോ. സൗമ്യ സരിൻ. രാഗരഞ്ജിനിക്കെതിരെ നിയമപരമായി നീങ്ങുമെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സൗമ്യ അറിയിച്ചത്. ഈ ആരോപണം രാഗരഞ്ജിനി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത സാഹചര്യവും അത് ഏറ്റെടുത്തു ആഘോഷിക്കുന്നവരുടെ ഉദ്ദേശവും എന്താണെന്ന് അരിയാഹാരം കഴിക്കുന്ന മലയാളിക്ക് മനസിലാകും എന്നും സൗമ്യ ഫെയ്സ്ബുക്കിൽ കുറിച്ചു. സൗമ്യ സരിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം അപ്പൊ ഇനി അവിടുത്തെ കാര്യങ്ങൾ Read More…
Tag: P. Sarin
‘എന്‍റെ ഭര്‍ത്താവ് ഒന്നും കലക്കാൻ ആരെയും ഗുളിക കഴിപ്പിച്ചതായി അറിവില്ല’; തോറ്റ എംഎല്‍എ’ എവിടെയെന്ന പരിഹാസത്തിന് സൗമ്യ സരിന്‍റെ മറുപടി
‘തോറ്റ എംഎല്‍എ’ എവിടെയെന്ന ഫെയ്സ്ബുക്ക് യൂസറിന്‍റെ പരിഹാസത്തിന് കുറിക്കുകൊള്ളുന്ന മറുപടിയായി ഡോ.സൗമ്യ സരിന്‍. ‘തോറ്റ ഭര്‍ത്താവ് എവിടെ, സമയത്തിന് ഗുളിക വിഴുങ്ങാന്‍ പറയണേ’ എന്ന വിനായക് പാര്‍ഥസാരഥി എന്ന ഫെയ്സ്ബുക്ക് യൂസര്‍ക്ക് മറുപടിയുമായിട്ടാണ് പി.സരിന്‍റെ ഭാര്യ കൂടിയായ സൗമ്യ രംഗത്തെത്തിയിരിക്കുന്നത്. തന്‍റെ ഭര്‍ത്താവ് തോറ്റിട്ടുണ്ടെന്നും എന്നാല്‍ മാന്യമായാണ് തോറ്റത്, അദ്ദേഹം കാരണം തനിക്ക് എവിടെയും തലകുനിക്കേണ്ടി വന്നിട്ടില്ലെന്നുമായിരുന്നു സൗമ്യയുടെ മറുപടി. കമന്‍റിന്‍റെ സ്ക്രീന്‍ഷോട്ട് അടക്കം പങ്കുവച്ചുകൊണ്ടാണ് ഫെയ്സ്ബുക്ക് കുറിപ്പ്. സ്ക്രീന്‍ഷോട്ടില്‍ കമന്‍റിന് സൗമ്യ ആദ്യം നല്‍കിയ മറുപടിയും Read More…


