അബൂജ (നൈജീരിയ)∙ പ്രീ-സീസൺ സൗഹൃദ മത്സരത്തിനിടെ നൈജീരിയൻ ഫുട്ബോൾ താരം കുഴഞ്ഞുവീണ് മരിച്ചെന്ന വാർത്ത കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. നൈജീരിയൻ പ്രീമിയർ ലീഗ് ക്ലബ്ബായ കാറ്റ്സിന യുണൈറ്റഡിന്റെ 27 വയസ്സുകാരനായ റൈറ്റ് ബാക്ക് താരം ചിനെഡു ഓസർ ആണ് നൈജർ ടൊർണാഡോസിനെതിരായ കളിക്കിടെ മരണപ്പെട്ടത്. ക്ലബ്ബും ആരാധകരും ആദരാഞ്ജലികൾ അർപ്പിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ചില അഭ്യൂഹങ്ങൾ വലിയ ആശയക്കുഴപ്പങ്ങൾക്ക് വഴിവെച്ചു. മരണം സ്ഥിരീകരിച്ച ശേഷം ചിനെഡു ഓസർ ജീവനോടെ തിരിച്ചുവന്നുവെന്ന വാർത്തകളാണ് പിന്നീട് പുറത്തുവന്നത്. മോർച്ചറിയിൽ Read More…

