Health

ഡോക്ടറുടെ ഒരു നിമിഷത്തെ അശ്രദ്ധ; യുവതിയുടെ രണ്ട് അണ്ഡാശയങ്ങളും നീക്കം ചെയ്തു, മാപ്പുപറഞ്ഞ് ആശുപത്രി

അണ്ഡാശയങ്ങൾ സംരക്ഷിക്കാനായി നടത്തിയ ശസ്ത്രക്രിയയ്ക്കിടെ ഡോക്ടർക്കുണ്ടായ ഒരു നിമിഷത്തെ അശ്രദ്ധ മൂലം യുവതിയുടെ രണ്ട് അണ്ഡാശയങ്ങളും നീക്കം ചെയ്തു. ചൈനീസ് യൂണിവേഴ്സിറ്റി ഓഫ് ഹോങ്കോങ് മെഡിക്കൽ സെന്ററിലാണ് ഈ ദാരുണ സംഭവം ഉണ്ടായത്. ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ പിഴവിൽ ആശുപത്രി അധികൃതർ ഖേദം പ്രകടിപ്പിച്ചതായി ഹോങ്കോങ് മാധ്യമമായ സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ സെപ്റ്റംബറിലാണ് ഈ വീഴ്ച സംഭവിച്ചത്. രോഗികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് നവംബർ 16-ന് പുറത്തുവിട്ട റിപ്പോർട്ടിലൂടെയാണ് വിവരം പുറത്തുവന്നത്. Read More…