Featured Good News

അനാഥനായി എത്തിയ കരടിക്കുട്ടിയെ വളര്‍ത്തണം ; കെയര്‍ടേക്കര്‍മാര്‍ കരടിയുടെ വേഷത്തില്‍ മൃഗശാലയിലെ കൂട്ടില്‍

അനാഥനായി എത്തിയ കരടിക്കുട്ടിയെ വളര്‍ത്താന്‍ മൃഗശാലയിലെ കെയര്‍ടേക്കര്‍മാര്‍ കരടിയുടെ വേഷത്തില്‍ കൂട്ടില്‍. കയ്യുറകള്‍, ഒരു രോമക്കുപ്പായം, കരടി മാസ്‌ക് എന്നിവയെല്ലാം സാന്‍ ഡിയാഗോ ഹ്യൂമന്‍ സൊസൈറ്റിയിലെ കെയര്‍ടേക്കര്‍മാര്‍ക്കാണ് യൂണിഫോമായി മാറിയിരിക്കുന്നത്. അനാഥനായി എത്തിയ ഒരു കറുത്ത കരടിക്കുട്ടിയെ വളര്‍ത്തുന്നതിന് വേണ്ടിയാണ് ഈ വേഷം. കാലിഫോര്‍ണിയയിലെ ലോസ് പാഡ്രെസ് നാഷണല്‍ ഫോറസ്റ്റില്‍ ക്യാമ്പ് ചെയ്തവര്‍ ഏപ്രിലില്‍ കണ്ടെത്തിയ കുഞ്ഞിനെയാണ് ഇവിടേയ്ക്ക് കൊണ്ടുവന്നിരിക്കുന്നത്. സംസ്ഥാന മത്സ്യ-വന്യജീവി വകുപ്പിലെ ജീവശാസ്ത്രജ്ഞര്‍ ദിവസങ്ങളോളം കുഞ്ഞിന്റെ അമ്മയെ തിരയാന്‍ ശ്രമിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. സൊസൈറ്റിയുടെ വൈല്‍ഡ് Read More…